in

ത്രില്ലടിപ്പിക്കാൻ തലവൻ, ചിരികല്യാണവുമായി മന്ദാകിനി; ടർബോയ്ക്ക് പിന്നാലെ തിയേറ്ററുകളിൽ ഈ ചിത്രങ്ങളും…

ത്രില്ലടിപ്പിക്കാൻ തലവൻ, ചിരികല്യാണവുമായി മന്ദാകിനി; ടർബോയ്ക്ക് പിന്നാലെ തിയേറ്ററുകളിൽ ഈ ചിത്രങ്ങളും…

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ ഇന്ന് തിയേറ്ററുകളിൽ എത്തി. ഇതിന് പിന്നാലെ രണ്ട് ചിത്രങ്ങൾ കൂടി തിയേറ്ററുകളിൽ നാളെ എത്തുകയാണ്. ബിജു മേനോനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തലവൻ. നാളെ ആഗോള റിലീസായി എത്തുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിലൂടെ ജിസ് ജോയ് പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുക. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ടിരിക്കുന്നു. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നു രചിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്.

നാളെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന മറ്റൊരു ചിത്രമാണ് മന്ദാകിനി. ഒരു കോമഡി ഫാമിലി എന്റർടൈനറായി ഒരുക്കിയ ഈ ചിത്രത്തിൽ അൽത്താഫ് സലിം, അനാർക്കലി മരക്കാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഒരു കല്യാണത്തെ ചുറ്റിപറ്റി കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് വിനോദ് ലീലയാണ്.

ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം, സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിർമ്മിച്ചിരിക്കുന്നത്. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

‘ടർബോ’ പവറിൽ മമ്മൂക്കയുടെ ഇടി നാളെ മുതൽ; ഓവർസീസിലും ചിത്രത്തിന് റെക്കോർഡ് റിലീസ്…

മെഗാ ഷോയ്ക്ക് തിരി കൊളുത്തി ‘ടർബോ’; ചിത്രത്തിന് ഈ വർഷത്തെ റെക്കോർഡ് ഓപ്പണിംഗ്…