“നേരിൻ്റെ 12 ദിവസ കളക്ഷൻ 70 കോടി”; ലാൽ മാജിക്കിൽ ബോക്സ് ഓഫീസ് ആറാടുകയാണ്…!

ക്രിസ്മസ് റിലീസ് ആയി എത്തിയ മോഹൻലാൽ ചിത്രം ‘നേര്’ മികച്ച കളക്ഷനുമായി തിയേറ്ററുകളിൽ തുടരുക ആണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ ഇമോഷണൽ കോർട്ട് റൂം ഡ്രാമ 12 ദിവസങ്ങൾ കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 70 കോടിയോളം കളക്ഷൻ നേടി. കേരളത്തിൽ നിന്ന് 37 കോടിയും റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് നാലര കോടിയും നേടിയ ചിത്രത്തിൻ്റെ ഓവർസീസ് കളക്ഷൻ 28 കോടിയും ആണ്.
മലയാളത്തിന് ആദ്യത്തെ അൻപത് കോടി സമ്മാനിച്ച ദൃശ്യത്തിൻ്റെ പത്താം വാർഷികത്തിൽ അതേ ടീം വീണ്ടും ഒരു ബോക്സ് ഓഫീസ് വിസ്മയം തീർക്കുകയാണ്. കോർട്ട് റൂം ഡ്രാമ എന്ന ജോണറിൽ പുറത്തിറങ്ങി ചിത്രം ആയിട്ട് കൂടി നേരിന് ലഭിക്കുന്ന ഈ സ്വീകാര്യതയെ ലാൽ മാജിക്ക് എന്ന് തന്നെ വിശേഷിപ്പിക്കാം. മലയാളത്തിൻ്റെ മോഹൻലാലിനെ ഒരിക്കൽ കൂടി ആഘോഷമാക്കുക ആണ് പ്രേക്ഷകർ.