മോഹൻലാലും ഹോം സംവിധായകനും ഒന്നിക്കുന്നു; ഡ്രീം പ്രോജക്റ്റ് എന്ന് വിജയ് ബാബു…

പുതിയ തലമുറയിലെ പ്രതിഭാശാലികളായ സംവിധായകർക്ക് ഒപ്പം കൂടുതൽ ചിത്രങ്ങൾ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ എന്ന് വേണം കരുതാൻ. ലിജോ പെല്ലിശ്ശേരിയ്ക്ക് ഒപ്പം മലൈക്കോട്ടെ വാലിബൻ പ്രഖ്യാപിച്ചപ്പോൾ തന്നെ വൻ തരംഗമാണ് സോഷ്യൽ മീഡിയ ഒട്ടാകെ നിറഞ്ഞത്. ഇതിന് ശേഷം അതിരൻ സംവിധായകൻ വിവേകിന് ഒപ്പമുള്ള ചിത്രവും മോഹൻലാൽ ചെയ്യുന്നുണ്ട്. ഇപ്പോളിതാ പുതിയ തലമുറയിലെ മറ്റൊരു സംവിധായകന് ഒപ്പവും മോഹൻലാൽ ഒന്നിക്കാൻ പോകുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബാനറിൽ നിരവധി നല്ല ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച വിജയ് ബാബു ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ദ്രൻസിനെ നായകനാക്കി ഹോം എന്ന ചിത്രം സംവിധാനം ചെയ്ത റോജൻ തോമസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചാണ് വിജയ് ബാബു ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. എക്കാലത്തെയും എന്റെ ഏറ്റവും വലിയ സ്വപ്നമായ ചിത്രത്തെ കുറിച്ച് ആയിരുന്നു ചോദ്യത്തിന് മറുപടിയായാണ് ഈ ചിത്രത്തെ കുറിച്ച് വിജയ് ബാബു സംസാരിച്ചത്.
ഈ അടുത്ത കാലത്ത് സംഭവിക്കും എന്ന് പറയാനാവില്ലെങ്കിലും ഒരു സബ്ജറ്റ് വർക്ക് ചെയ്‌തൊണ്ട് ഇരിക്കുകയാണ് എന്നും തോട്ട് ആയിട്ടുണ്ട് എന്നും വിജയ് ബാബു വെളിപ്പെടുത്തി. റോജനുമായി ഡിസ്കസ് ചെയ്യുകയും ലാലേട്ടനിലേക്ക് എത്തിച്ചിട്ടുണ്ടെന്നും വിജയ് പറയുന്നു. ഇനി ഡെവലപ്പ് ചെയ്യാൻ ഉണ്ടെന്നും റോജൻ കത്തനാറിന്റെ തിരക്കിൽ ആണെന്നും അത് കഴിഞ്ഞു ഒന്ന് കൂടി ഡിസ്കസ് ചെയ്യും എന്നും വിജയ് വെളിപ്പെടുത്തി. ചിത്രത്തിന്റെ സബ്ജക്റ്റ് അറിയാവുന്നത് കൊണ്ടും അത് വർക്ക് ആകുമെനുള്ളത് കൊണ്ടും അത് തന്റേയൊരു ഇമ്മേഡിയേറ്റ് ഡ്രീം ആണെന്ന് വിജയ് പറഞ്ഞു. ജയസൂര്യയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന കത്തനാർ എന്ന ചിത്രത്തിന്റെ തിരക്കിൽ ആണ് റോജൻ ഇപ്പോൾ.