നാല് ഭാഷകളിൽ ‘മാളികപ്പുറം’ ഒടിടിയിൽ സ്‌ട്രീമിംഗ് ആരംഭിച്ചു…

മലയാളത്തിന്റെ അടുത്ത കാലത്തെ ബിഗ് ഹിറ്റായ ‘മാളികപ്പുറം’ എന്ന ഉണ്ണി മുകുന്ദൻ ചിത്രം ഒടിടിയിൽ സ്‌ട്രീമിംഗ് ആരഭിച്ചിരിക്കുകയാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം ലഭ്യമാക്കിയിട്ടുണ്ട്. തിയേറ്റർ റിലീസിന് ശേഷം പല ചിത്രങ്ങളും അതിവേഗം തന്നെ ഒടിടിയിൽ എത്തുമ്പോൾ ഈ ചിത്രം വളരെ വൈകിയാണ് എത്തിയിരിക്കുന്നത്. തിയേറ്ററിൽ ചിത്രത്തിന് കിട്ടിയ മികച്ച റൺ കാരണമാണ് ഇങ്ങനെ സംഭവിച്ചത്.
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 30ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. അഭിലാഷ് പിള്ള ആയിരുന്നു തിരക്കഥ രചിച്ചത്. ശബരിമലയിലെത്തി അയ്യപ്പനെ ദർശിക്കണം എന്ന തീവ്രമായ ആഗ്രഹമുള്ള കല്ലു എന്ന എട്ടു വയസ്സുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ദേവ നന്ദ ആയിരുന്നു കല്ലു എന്ന് കഥാപാത്രമായി എത്തിയത്. ഉണ്ണി മുകുന്ദൻ, ദേവ നന്ദ എന്നിവരെ കൂടാതെ ശ്രീപത്, സൈജു കുറുപ്പ്, രമേശ് പിഷാരടി, മനോജ് കെ ജയൻ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തിയത്. ട്രെയിലർ: