“ശരിതന്നെട്ടോ, ഒരു അവിഹിതം ഉണ്ട്”; വിൻസിയുടെ ‘രേഖ’ ടീസർ…

തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ കാർത്തിക് സുബ്ബരാജ് മലയാളത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘രേഖ’. വിൻസി അലോഷ്യസ് നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ഐസക്ക് തോമസ് ആണ്. ജിതിന്റെ സംവിധാനത്തിന്റെ ഇതിന് മുൻപ് പുറത്തിറങ്ങിയ അറ്റൻഷൻ പ്ളീസ് എന്ന ചിത്രവും കാർത്തിക് ആയിരുന്നു അവതരിപ്പിച്ചത്. സ്റ്റോൺ ബെഞ്ചേഴ്‌സ് എന്ന ബാനറിൽ കാർത്തിക് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കാർത്തികേയൻ സന്താനം ആണ്. ഈ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ്.
സ്റ്റോൺ ബെഞ്ചേഴ്‌സിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ടീസറിന്റെ ദൈർഘ്യം 1 മിനിറ്റിൽ താഴെ ആണ്. ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമെന്ന് ടീസറിൽ നിന്ന് മനസിലാക്കാം. വിൻസി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഉള്ള ഒരു ബന്ധമാണ് ടീസറിൽ പ്രധാന വിഷയമായി കാണിക്കുന്നത്. ഉണ്ണി ലാലു ആണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. ടീസർ കാണാം: