in , ,

“അല്ലുവിന്റെ ഹിറ്റ് ചിത്രത്തിന്റെ റീമേക്കിൽ തിളങ്ങാൻ കാർത്തിക് ആര്യൻ”; ‘ഷെഹ്സാദ’ ട്രെയിലർ…

“അല്ലുവിന്റെ ഹിറ്റ് ചിത്രത്തിന്റെ റീമേക്കിൽ തിളങ്ങാൻ കാർത്തിക് ആര്യൻ”; ‘ഷെഹ്സാദ’ ട്രെയിലർ…

റിലീസിന് തയ്യാറാകുന്ന ബോളിവുഡ് ചിത്രമായ ‘ഷെഹ്സാദ’യുടെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി. ഒരു മസാല എന്റർടെയ്‌നർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം 2020ലെ തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ “അല വൈകുണ്ഠപുരമുലൂ”വിന്റെ റീമേക്കാണ്. ഒറിജിനൽ ചിത്രത്തിൽ അല്ലു അർജുൻ അവതരിപ്പിച്ച നായക കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് കാർത്തിക് ആര്യൻ ആണ്. രോഹിത് ധവാൻ സംവിധാനം ചെയ്ത “ഷെഹ്‌സാദ”യിൽ കൃതി സനോൻ, മനീഷ കൊയ്‌രാള, പരേഷ് റാവൽ, റോണിത് റോയ്, സച്ചിൻ ഖേദേക്കർ എന്നിവരുൾപ്പെടെ വലിയ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ന് പുറത്തിറങ്ങിയ ട്രെയിലർ സിനിമയുടെ ഇതിവൃത്തത്തിനെ പറ്റി വ്യക്തമായ സൂചന തന്നെയാണ് പ്രേക്ഷകർക്ക് നൽകുന്നത്.

കാർത്തികിന്റെ കഥാപാത്രം താൻ യഥാർത്ഥത്തിൽ ഒരു കോടീശ്വരന്റെ മകനാണെന്ന് കണ്ടെത്തുന്നു. അത് വരെയും ഒരു സാധാരണ തൊഴിലാളിവർഗത്തിലെ ഒരാളുടെ മകൻ എന്ന് ധരിച്ചിരുന്ന അവൻ തന്റെ പുതുതായി കണ്ടെത്തിയ ഐഡന്റിറ്റി ഉറപ്പുവരുത്താനുളള ഒരു യാത്രയിൽ. എസ്എസ് രാജമൗലിയുടെ റഫറൻസ് ഉള്ള ട്രെയിലർ ബോളിവുഡിൽ ഇപ്പോൾ വലിയ ചർച്ചയാകുന്ന നെപ്പോട്ടിസത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. ട്രെയിലർ കാർത്തിക്കിന്റെ ശ്രദ്ധേയമായ ആക്ഷൻ രംഗങ്ങക് കൊണ്ടും ആകർഷകമായ സംഭാഷണങ്ങളാലും നിറഞ്ഞത് ആണ്. ആക്ഷൻ, കോമഡി, ഇമോഷൻസ്, ഡ്രാമ എന്നിവയുടെ സമന്വയത്തിന്റെ ഒരു ഫീൽ തന്നെ ട്രെയിലർ നൽകുന്നു. ട്രെയിലർ:

പ്രീതം ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഭൂഷൺ കുമാർ, അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ, അമൻ ഗിൽ, കാർത്തിക് ആര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗുൽഷൻ കുമാർ, ടി-സീരീസ്, അല്ലു എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്ന് ചിത്രം അവതരിപ്പിക്കുന്നു. ഫെബ്രുവരി 10 ന് ആണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിചിരിക്കുന്നത്. റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ശ്രദ്ധേയമായ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും അതേ പോലെ ത്രില്ലിംഗ് പ്ലോട്ടും, ആക്ഷൻ പായ്ക്ക്ഡ് സീനുകൾ കൊണ്ടും ബോക്‌സ് ഓഫീസിൽ മറ്റൊരു ഹിറ്റ് സമ്മാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

വാരിസിലൂടെ കേരളത്തിൽ അഞ്ചാമതും ആ നേട്ടം സ്വന്തമാക്കി വിജയ്; കളക്ഷൻ റിപ്പോർട്ട് ഇതാ…

“തമിഴ്‌നാട് തലനാട് ആയോ”; തുനിവിന്റെയും വാരിസിന്റെയും ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്…