in

“തന്മാത്ര വേട്ടയാടിയ സിനിമ, ഞാൻ ലലേട്ടന്റെ ഫാൻ”; 777 ചാർളി സംവിധായകൻ കിരൺരാജ്…

“തന്മാത്ര വേട്ടയാടിയ സിനിമ, ഞാൻ ലലേട്ടന്റെ ഫാൻ”; 777 ചാർളി സംവിധായകൻ കിരൺരാജ്…

കെജിഎഫ് 2 വിന് ശേഷം കന്നഡ സിനിമയിൽ നിന്ന് എത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് ‘777 ചാർലി’. രക്ഷിത് ഷെട്ടി നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് ആകട്ടെ ഒരു മലയാളി ആയിരുന്നു. കാസർഗോഡ് സ്വദേശിയായ കിരൺ രാജ് ആയിരുന്നു ‘777 ചാർലി’യുടെ അമരത്ത് പ്രവർത്തിച്ചത്. കന്നഡയ്ക്ക് പുറമെ മലയാളത്തിലും ഡബ്ബ് ചെയ്ത് എത്തിയ ഈ ചിത്രം കേരളത്തിൽ അവതരിപ്പിച്ചത് നടൻ പൃഥ്വിരാജ് ആയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം കൊയ്യുകയും ചെയ്തു. ഈ സിനിമയുടെ സംവിധായകൻ കിരൺ രാജ് അദ്ദേഹത്തിന്റെ പ്രിയ നടനെ പറ്റിയും മലയാള സിനിമയെ പറ്റിയും പൃഥ്വിരാജ് ചാർലി സിനിമയുടെ ഭാഗമായതിനെ കുറിച്ചും ഒക്കെയാണ് മനസ്സ് തുറക്കുകയാണ്.

മലയാള സിനിമകൾ ചെറുപ്പകാലം മുതലേ കാണുന്ന കിരണിന്റെ പ്രിയ നടൻ മോഹൻലാൽ ആണ്. മോഹൻലാലിന്റെ തന്മാത്ര, ദൃശ്യം തുടങ്ങിയ സിനിമകൾ കണ്ട അനുഭവം അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെ: “തന്മാത്ര ഭയങ്കര ഇഷ്ടമായ പടമാണ്. ഞാൻ ലലേട്ടന്റെ വലിയൊരു ഫാൻ ആണ്. ആ പടം കണ്ടിട്ട് ഒരുപാട് ദിവസം എന്നെ വേട്ടയാടിയിരുന്നു. ആ പടത്തിന് വെളിയിൽ വരാൻ പറ്റില്ലായിരുന്നു. ലലേട്ടന്റെ ദൃശ്യം തീയേറ്ററിൽ എഴുന്നേറ്റ് നിന്ന് കയ്യടിച്ച പടമാണ്. ചെറുപ്പത്തിൽ ടിവി വന്നതിൽ പിന്നെ സൂര്യ ടിവിയിലും ഏഷ്യാനെറ്റിലും എല്ലാം മലയാള പടങ്ങളും കാണാറുണ്ട്.”

അടുത്തകാലത്ത് കണ്ട തിങ്കളാഴ്ച നിശ്ചയം, ജാൻ എൻ മൻ തുടങ്ങിയ ചിത്രങ്ങളെ കുറിച്ചും പരാമർശിച്ച കിരൺ ജനഗണമന കാണാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു. നടൻ പൃഥ്വിരാജ് 777 ചാർലിയുടെ ഭാഗമായത് എങ്ങനെ എന്നും കിരൺ പറഞ്ഞു. അയ്യപ്പനും കോശിയും കണ്ടതിന് ശേഷമാണ് എങ്ങനെയെങ്കിലും പൃഥ്വിരാജിനെ കോണ്ടാക്റ്റ് ചെയ്ത് മലയാളത്തിൽ ചിത്രം അദ്ദേഹത്തെ കൊണ്ട് പ്രെസന്റ്‌ ചെയ്യിക്കണം എന്ന് തീരുമാനിച്ചതെന്ന് കിരൺ പറയുന്നു.

മുഴുവൻ സിനിമയെ കട്ട് ചെയ്ത് 20 മിനിറ്റ്സ് ഷോ റീൽ ആക്കിയത് ആണ് പൃഥ്വിരാജിനെ കാണിച്ചത്. അദ്ദേഹം അത് ഇഷ്ടപ്പെട്ടു മെസേജ് അയച്ചു. നന്ദനം മുതൽ പൃഥ്വിരാജിന്റെ ഫാൻ ആണ് അമ്മ എന്നും അതുകൊണ്ട് പൃഥ്വിരാജ് എത്തിയത് അമ്മേ ആണ് ആദ്യ വിളിച്ചു അറിയച്ചത് എന്നും കിരൺ പറഞ്ഞു. പൃഥ്വിരാജിന്റെ ട്വീറ്റ് വന്നതിന് ശേഷമാണ് കന്നഡ സിനിമയിൽ സംവിധായകൻ ആയി ജോലി ചെയ്യുന്നു എന്ന കാര്യം നാട്ടിലെ സുഹൃത്തുക്കൾ ഒക്കെ വിശ്വസിച്ചു തുടങ്ങിയത് എന്നും കിരൺ കൂട്ടിച്ചേർത്തു.

‘ട്രെയിലർ വരുന്നു, റിലീസ് പ്രഖ്യാപനം ഉടനെ’; പത്തൊൻപതാം നൂറ്റാണ്ടിന്റെ അപ്ഡറ്റുമായി വിനയൻ

ധനുഷിന്റെ കരിയറിലെ മെഗാ ബഡ്ജറ്റ് ചിത്രമായ ‘ക്യാപ്റ്റൻ മില്ലർ’ പ്രഖ്യാപിച്ചു…