in

കാളിയന്റെ സംഗീതം കെജിഎഫ് പോലെ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കും!

കാളിയന്റെ സംഗീതം കെജിഎഫ് പോലെ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കും!

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രം തീയേറ്ററുകളിലും സോഷ്യൽ മീഡിയയിലും ഒക്കെ തരംഗമാകാൻ നിരവധി കാരണങ്ങൾ ഉണ്ട്. ആ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ചിത്രത്തിന്റെ സംഗീതമാണ് എന്ന് നിസംശയം പറയാൻ കഴിയും. യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം ഒരുക്കിയത് രവി ബസ്രുർ ആയിരുന്നു. ഇപ്പോളിതാ മലയാളത്തിന്റെ ഒരു മെഗാ ചിത്രത്തിന് സംഗീതം ഒരുക്കാൻ എത്തുകയാണ് രവി ബസ്രുര്‍.

പ്രഖ്യാപിച്ച നാൾ മുതൽ വലിയ ആവേശത്തോടെ പ്രേക്ഷകർ കാത്തിരിക്കുന്ന കാളിയൻ എന്ന പൃഥ്വിരാജ് ചിത്രത്തിന് സംഗീതം ഒരുക്കാന്‍ ആണ് മലയാളത്തിലേക്ക് രവി ബസ്രുര്‍ എത്തുന്നത്. ഈ വിവരം പൃഥ്വിരാജ് തന്നെയാണ് പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. രവി ബസ്രുറിന് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് അദ്ദേഹത്തിന് സ്വാഗതം അറിയിച്ചു.

നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്റെ തിരക്കഥ രചിച്ചത് ബി ടി അനില്‍ കുമാര്‍ ആണ്. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് കാളിയന്‍റെ കഥയാണ്‌ ചിത്രം പറയുന്നത്. തമിഴ് നടന്‍ സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മാസ് ചിത്രം ഒരുക്കാൻ ദിലീഷ് പോത്തൻ; പൃഥ്വിരാജും ഫഹദും നായകന്മാർ?

ദേശീയ ചലച്ചിത്ര അവാർഡ് 2020: മികച്ച നടൻ സൂര്യ, സംവിധായകൻ സച്ചി…