in

ദേശീയ അവാർഡിൽ അഭിമാന കൊടുമുടി കയറി മലയാള സിനിമ; നേട്ടങ്ങൾ ഇവയൊക്കെ

ദേശീയ അവാർഡിൽ അഭിമാന കൊടുമുടി കയറി മലയാള സിനിമ; നേട്ടങ്ങൾ ഇവയൊക്കെ

65-മത് ദേശീയ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ നിരവധി നേട്ടങ്ങളുമായി അഭിമാനത്തോടെ തലയുയർത്തി നിൽക്കുക ആണ് മലയാള സിനിമ. മികച്ച സംവിധായകൻ, സഹനടൻ, ഗായകൻ, തിരക്കഥാകൃത് തുടങ്ങി നിരവധി നേട്ടങ്ങൾ ആണ് മലയാളം സ്വന്തമാക്കിയത്. ഭയാനകം എന്ന ചിത്രം സംവിധാനം ചെയ്ത ജയരാജ് ആണ് മികച്ച സംവിധായകൻ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സഹനടൻ അവാർഡ് സ്വന്തമാക്കി. വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിന് വേണ്ടി പോയ്മറഞ്ഞ കാലം എന്ന ഗാനം ആലപിച്ച യേശുദാസ് മികച്ച ഗായകൻ അവാർഡ് നേടി.

മോം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടി ആയി ശ്രീദേവിയെ തിരഞ്ഞെടുത്തു. റിഥി സെൻ ആണ് മികച്ച നടൻ. ദാദാദഹേബ് ഫാൽക്കെ അവാർഡ് വിനോദ് ഖന്നയ്ക്കാണ്. വില്ലേജ് റോക്‌സ്റ്റർസ് ആണ് മികച്ച ചിത്രം.

തിരക്കഥയ്ക്കുള്ള പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂർ നേടി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തതും ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തെ ആണ്. മികച്ച ഛായാഗ്രാഹകൻ ആയി തിരഞ്ഞെടുത്തത് ഭയാനകം എന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ച നിഖിൽ എസ് പ്രീവീണിനെ ആണ്. മികച്ച അവലംബിത തിരക്കഥയുള്ള പുരസ്‍കാരം ലഭിച്ചതും ഭയാനകത്തിനാണ്.

മഹേഷ്‌ നാരായണ്‍ ഒരുക്കിയ ടേക്ക് ഓഫ്‌ എന്ന ചിത്രത്തിനും നടി പാര്‍വതിയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഇതേ ചിത്രത്തിലൂടെ സന്തോഷ്‌ രാമന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുള്ള അവാര്‍ഡും ലഭിച്ചു.

ദിലീപിന്‍റെ പ്രൊഫസര്‍ ഡിങ്കന് ത്രീഡി വിസ്മയമൊരുക്കാൻ എന്തിരൻ ടീം!

മോഹൻലാൽ ചിത്രത്തിന് മുന്നേ ഇന്ദ്രജിത്ത് – മുരളീ ഗോപി ചിത്രമൊരുക്കാൻ ഷാജി കൈലാസ്