അച്ഛൻ ഹരിശ്രീ അശോകന്റെ ചിത്രത്തിനായി ഗാനം ആലപിച്ചു മകൻ അർജുൻ…
മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി”. റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിലെ ‘പട്ടണം മാറീട്ടും’ എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുക ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് മറ്റാരുമല്ല ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ അശോകൻ ആണ്.
അരുൺ രാജ് സംഗീതം പകർന്നിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ദിനു മോഹൻ ആണ്. ചിത്രത്തിന്റെ പ്രോമോ സോങ് ആയി മനോരമ മൂസിക് ആണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ഹാസ്യ നടനായി രസിപ്പിക്കുന്ന ഹരിശ്രീ അശോകനിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പോലെ ഒരു പൂർണമായ കോമഡി എന്റർറ്റൈനർ ആയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ഒരു കഥാപാത്രത്തെ സംവിധാകൻ ഹരിശ്രീ അശോകൻ അവതരിപ്പിച്ചിരിക്കുന്നുണ്ട്. രാഹുൽ മാധവ്, ധർമജൻ, ദീപക്, ബിജു കുട്ടൻ, സലീം കുമാർ, മനോജ് കെ ജയൻ, ടിനി ടോം, ഇന്നസെന്റ്, കലാഭവൻ ഷാജോൺ, ബൈജു, സുരഭി സന്തോഷ്, രേഷ്മ തുടങ്ങിയവർ ആണ് ചിത്രത്തിലെ അഭിനേതാക്കൾ.
രഞ്ജിത്, സനീഷ്, എബിൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം എം ഷിജിത് ആണ് നിർമ്മിച്ചിരിക്കുന്നത്.