in ,

തൂക്കത്തിലും മാറ്റിലും തിളങ്ങുന്ന ത്രില്ലര്‍; ’21 ഗ്രാംസ്’ റിവ്യൂ…

തൂക്കത്തിലും മാറ്റിലും തിളങ്ങുന്ന ത്രില്ലര്‍; ’21 ഗ്രാംസ്’ റിവ്യൂ…

നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനവും രചനയും നിർവഹിച്ച ചിത്രമാണ് ’21 ഗ്രാംസ്’. സിനിമാ കാഴ്ചയിൽ രസം പകരുന്ന ത്രില്ലിംഗ് ഫാക്ടർ സമ്മാനിക്കുന്ന ഒരു ചെറിയ ചിത്രമാണ് ഇത്. ദുരൂഹത ഒരുപാട് നിലനിർത്തി തന്നെ ആണ് ബിബിൻ സിനിമയുടെ സ്ക്രിപ്പ്റ്റും മേക്കിങ്ങും നിർവഹിച്ചിരിക്കുന്നത്. ഒരു ത്രില്ലർ സിനിമ കാഴ്ചക്കാരന് തരേണ്ട ഒരു മികച്ച ട്വിസ്റ്റ്‌ ആണ് ക്ലൈമാക്സില്‍ ഒരുക്കി വച്ചിട്ടുള്ളത്. അത് കൂടി ചേരുമ്പോള്‍ ’21 ഗ്രാംസ്’ തൂക്കത്തിലും മാറ്റിലും കൂടുതൽ തിളങ്ങുന്നുണ്ട്.

കൊച്ചി നഗരത്തിലെ കൊലപാതകവും തുടർന്ന് ഉള്ള അന്വേഷണ വഴികളും ആണ് സിനിമയുടെ മുഖ്യ കഥാ തന്തു. ഇതിൽ കൂടുതൽ സിനിമയുടെ കഥ വെളിപ്പെടുത്തിയാല്‍ പ്രേക്ഷകന്‍റെ സിനിമാ ആസ്വാദനത്തിനെ ബാധിക്കും. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദ കിഷോർ എന്ന കഥാപാത്രം ആയാണ് അനൂപ് മേനോൻ എത്തുന്നത്. നന്ദ കിഷോറിന്റെ കുടുംബത്തിനും ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. ലിയോണ ലിഷോയ് ആണ് ഭാര്യ വേഷത്തിൽ എത്തുന്നത്‌. ഇവരെ കൂടാതെ അനു മോഹൻ, മറീന, അജി ജോൺ, ലെന, മാനസ, നന്ദു, രഞ്ജിത്, രഞ്ജി പണിക്കർ, ചന്തു നാഥ്,ജീവ ജോസഫ്, പ്രശാന്ത് അലക്സാണ്ടർ, ശങ്കർ രാമകൃഷ്ണൻ, വിവേക് അനിരുധ് തുടങ്ങി ഒരു പിടി അഭിനേതാക്കളും സിനിമയിൽ വിവിധ കഥാപാത്രങ്ങൾ ആയി വരുന്നുണ്ട്.

രണ്ട് മണിക്കൂർ പതിനാറ് മിനിറ്റ് ഉള്ള സിനിമയിൽ ഒരു നിമിഷം പോലും പ്രേക്ഷകനു വിരസത അനുഭവപ്പെടില്ല. ആദ്യ പകുതിയിൽ പറയുന്ന കഥയുടെ ദുരൂഹത രണ്ടാം പകുതിയിൽ കുറച്ചു കൂടി ഉദ്ദേഗ ഭരിതമാകുകയും അവസാനം ആരും വിചാരിക്കാത്ത ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റോട് കൂടി അവസാനിക്കുകയും ചെയ്യുമ്പോൾ സിനിമ ആക തുകയിൽ പ്രേക്ഷകന് മികച്ച ഒരു സിനിമാ അനുഭവം നല്‍കി രസിപ്പിക്കുന്നു.

സിനിമയുടെ ക്വാളിറ്റിയിൽ ക്യാമറ, ബിജിഎം ടെക്നിക്കൽ അസ്‌പെക്ടസ് ഒക്കെ വളരെ അധികം മികവ് പുലർത്തുന്നുണ്ട്. ദീപക് ദേവ് ബിജിഎം ത്രില്ലർ എലമെന്റ്സിന് വളരെ അധികം ഉചിതം ആയിരുന്നു. ഹരിശങ്കർ പാടിയ ഒരു പാട്ട് ആദ്യം വരുന്നത് സിനിമയുടെ വൈകാരിക തലത്തിന് മുതൽ കൂട്ട് ആയിരുന്നു.
ജിത്തു ദാമോദർ ക്യാമറ കാഴ്ചകൾ ത്രില്ലിംഗ് കാഴ്ചകൾ തന്നെ ആയിരുന്നു. രാത്രി കാഴ്ച്ചകൾ ഉൾപ്പെടെ ദുരൂഹത കൂട്ടും വിധത്തിൽ അത് ഒപ്പി എടുത്തിട്ടുണ്ട്. അപ്പു ഭട്ടത്തിരിയുടെ എഡിറ്റിംഗ് സിനിമയുടെ ഉദ്ദേഗം കൂട്ടിയിട്ടുണ്ട്.

ജിഗ്സോ പസ്ലിൽ മോഡ് ആണ് സിനിമയുടെ തിരക്കഥയിൽ വർക് ഔട്ട്‌ ആക്കിയിട്ടുള്ളത്. ചേരാൻ ഉള്ള വിട്ട് പോയ കണ്ണികൾ യഥാ സമയം കൂടി ചേർന്ന് കൃത്യമായി ഒരു ഉത്തരം തരും എന്ന രീതിയിൽ ഉള്ള സിനിമയുടെ സ്റ്റോറി ബിൽഡ് അപ്പ്‌ വളരെ നന്നായിരുന്നു.

ആദ്യ പകുതിയിൽ ചെറിയ ചെറിയ പ്ലോട്ട് ഇട്ട് തന്ന് രണ്ടാം പകുതിയിൽ മനുഷ്യന്റെ ഇമോഷണൽ തലങ്ങളെ ഉൾപ്പെടെ പ്രതിപാദിച് അവസാനം എല്ലാത്തിനെയും കൂട്ടി ചേർക്കുന്ന ക്ലൈമാക്സ്‌ കൂടി ആയപ്പോൾ സിനിമ തരുന്ന ത്രില്ലിംഗ് എഫക്ട് ഒരു ചെറിയ ചിത്രം എന്ന് നിലയ്ക്ക് അതിന്റെ സിനിമ അനുഭവത്തിൽ അത് തരുന്ന സംതൃപ്തി വളരെ വലുതാണ്.

ഇതു വരെ ഒരു സിനിമയിലും കാണാത്ത ത്രില്ലിംഗ് എലമെന്റ്സോ അല്ലെങ്കിൽ അതി ശക്തമായ ത്രില്ലിംഗ് സിനിമ എന്ന അവകാശ വാദമോ ഒന്നും ഈ സിനിമ ഉന്നയിക്കുന്നില്ല. പക്ഷെ ഒരു ചെറിയ ചിത്രം അതും ത്രില്ലർ എന്ന ജോണറിനോട് വളരെയധികം നീതി പുലർത്തി കാണുന്ന പ്രേക്ഷകനു ഒട്ടും മോശം തോന്നാത്ത ഒരു ഡീസന്റ് ത്രില്ലിംഗ് സിനിമ അനുഭവം തന്നെ 21 grams തരും എന്നുള്ളത് ആണ് ഈ സിനിമയ്ക്കു ടിക്കറ്റ് എടുക്കുന്ന ഓരോ പ്രേക്ഷകനും ഈ സിനിമ തരുന്ന ഉറപ്പ്. ഇങ്ങനെ ഉള്ള ചെറിയ ചിത്രങ്ങൾ തീയേറ്ററിൽ തന്നെ കണ്ട് പ്രോത്സാഹനം കൊടുത്താൽ ഇനിയും ഇത് പോലെ ഉള്ള ചെറിയ ത്രില്ലർ ചിത്രങ്ങൾ മലയാളത്തിന് ലഭിക്കും എന്നത് തീര്‍ച്ച.

Twenty One Grams Movie Review | Reviewed by AR Sreejith for Newscoopz

ആദ്യ ദിവസത്തെ ലൊക്കേഷൻ കാഴ്ചകളുമായി ‘മോൺസ്റ്ററി’ന്റെ ആദ്യ അപ്ഡേറ്റ്; വീഡിയോ…

“കെജിഎഫിനെക്കാൾ വലുത് വന്നാലും ഭീഷ്മപർവ്വം ആഘോഷിക്കും, ആ പടം ഒരു പടമാ”, ആരാധകന് പാർവതിയുടെ മറുപടി…