in ,

ആദ്യ ദിവസത്തെ ലൊക്കേഷൻ കാഴ്ചകളുമായി ‘മോൺസ്റ്ററി’ന്റെ ആദ്യ അപ്ഡേറ്റ്; വീഡിയോ…

ആദ്യ ദിവസത്തെ ലൊക്കേഷൻ കാഴ്ചകളുമായി ‘മോൺസ്റ്ററി’ന്റെ ആദ്യ അപ്ഡേറ്റ്; വീഡിയോ…

പുലിമുരുകൻ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാൽ-വൈശാഖ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകൻ പോലെ ഉദയകൃഷ്ണ ആണ് ഈ ചിത്രവും രചിച്ചത്. എന്നാൽ അത് പോലൊരു ഒരു മാസ് ചിത്രം അല്ല ഇതെന്ന് വൈശാഖ് പറഞ്ഞു കഴിഞ്ഞു. ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിനെ കുറിച്ച് പല അഭ്യൂഹങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഇപ്പോളിതാ ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റുമായി എത്തിയിരിക്കുക ആണ് മോൺസ്റ്റർ ടീം. ആദ്യ ദിവസത്തെ കാഴ്ചകൾ ചേര്‍ത്ത് ഒരുക്കിയ ഒരു വീഡിയോ ആണ് ടീം പുറത്തുവിട്ടത്. ആശിര്‍വാദ് സിനിമാസിന്‍റെ യൂട്യൂബ് ചാനലില്‍ റിലീസ് ആയ വീഡിയോ കാണാം:

മോൺസ്റ്ററിന്റെ പൂജ വീഡിയോ ആണ് റിലീസ് ആയത്. താരങ്ങളെയും മറ്റ്‌ അണിയറപ്രവർത്തകരെയും വീഡിയോയിൽ കാണാം. മോഹൻലാൽ കഥാപാത്രത്തിന്റെ വേഷത്തിൽ ആണ് പൂജയ്ക്ക് പങ്കെടുത്തത്. മലയാളത്തിൽ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തുന്ന തെലുങ്ക് നടി ലക്ഷ്‌മി മഞ്ജുവും പൂജയിൽ പങ്കെടുത്തു. ഹണി റോസ്, സുദേവ് നായർ എന്നിവർ ആണ് മറ്റ് താരങ്ങൾ.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ് നിർവഹിച്ചത്. ചിത്രത്തിന്റെ റിലീസ് തീയേറ്ററുകളിൽ ആണോ ഒടിടിയിൽ ആണോ എന്നതിന് തീരുമാനം എടുത്തിട്ടില്ല.

ഹൃദയത്തിന് ശേഷം വിനീത്, ഭീഷ്മയ്ക്ക് ശേഷം ഷൈൻ; ഇരുവർക്കും അടുത്തത് ഇനി ‘കുറുക്കൻ’…

തൂക്കത്തിലും മാറ്റിലും തിളങ്ങുന്ന ത്രില്ലര്‍; ’21 ഗ്രാംസ്’ റിവ്യൂ…