in

കിടിലൻ ലുക്കിൽ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യിൽ മോഹൻലാൽ; കൂടുതൽ വിവരങ്ങൾ പുറത്ത്…

കിടിലൻ ലുക്കിൽ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യിൽ മോഹൻലാൽ; കൂടുതൽ വിവരങ്ങൾ പുറത്ത്…

പാൻ ഇന്ത്യൻ പ്രൊജക്റ്റ് ആയി പ്രഖ്യാപിച്ച മോഹൻലാലിൻ്റെ ‘വൃഷഭ’യുടെ ബിഗ് അപ്ഡേറ്റ് ആണ് പ്രേക്ഷകർ തേടി എത്തിയിരിക്കുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ മൈസൂരിൽ പൂർത്തിയായിരിക്കുന്നു. കൂടാതെ ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഒരു സ്റ്റില്ലും പുറത്തുവന്നിട്ടുണ്ട്. കയ്യിൽ വാളേന്തി നിൽക്കുന്ന ഒരു യോദ്ധാവായി ആണ് ഈ സ്റ്റീല്ലിൽ മോഹൻലാലിനെ കാണാൻ കഴിയുക.

മലയാളത്തിലും തെലുങ്കിലുമായി ആണ് വൃഷഭ ചിത്രീകരിക്കുന്നത്. ഹിന്ദി, കന്നഡ തമിഴ് തുടങ്ങിയ ഭാഷകളിൽ ചിത്രം ഡബ് ചെയ്തും റിലീസ് ചെയ്യും. എവിഎസ് സ്റ്റുഡിയോസിനും കണക്ട് മീഡിയയ്ക്കും ഒപ്പം എക്ത കപൂറിൻ്റെ ബാലാജി ടെലിഫിലിംസും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷൻ മേക, ഷാനയ കപൂർ, സാറ എസ് ഖാൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ചിത്രത്തിന് ഒരു ഹോളിവുഡ് കണക്ഷൻ ഉണ്ടെന്ന് ട്രേഡ് അനലിസ്റ്റ് തരൻ ആദർശ് ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. നിരവധി ഹോളിവുഡ് ചിത്രം നിർമ്മിച്ച നിക്ക് തുർലോ ആണ് വൃഷഭയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. നിർമ്മാതാക്കൾ പുറത്തിറക്കിയ ചിത്രത്തിൻ്റെ സെറ്റിൻ്റെ ഒരു മിനി മോഡലിൻ്റെ ഒരു വീഡിയോയിൽ നിക്കും പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോ:

ചിരിയും ആക്ഷനും ത്രില്ലുമായി ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ട്രെയിലർ…

ദേശീയ അവാർഡ് 2021: മികച്ച നടൻ അല്ലു അർജുൻ, നടി ആലിയയും കൃതിയും…