in , ,

ചിരിയും ആക്ഷനും ത്രില്ലുമായി ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ട്രെയിലർ…

ചിരിയും ആക്ഷനും ത്രില്ലുമായി ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ട്രെയിലർ…

ഓണം റിലീസ് ആയി തിയേറ്ററുകളിൽ എത്താനിരിക്കുന്ന നിവിൻ പോളി ചിത്രം ‘രാമചന്ദ്ര ബോസ് ആൻഡ് കോ’യുടെ ട്രെയിലർ റിലീസ് ആയി. മിഖായേൽ എന്ന ചിത്രത്തിനു ശേഷം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ചിത്രമാണിത്. രാമചന്ദ്ര ബോസ് എന്ന നായക കഥാപാത്രത്തെ ആണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആർക്കും പിടികൊടുക്കാത്ത ഒരു പെരും കള്ളൻ എന്ന വിശേഷണം ആണ് ട്രെയിലറിൽ ഈ നായക കഥാപാത്രത്തിന് നൽകിയിരിക്കുന്നത്.

ആക്ഷനും കോമഡിയും ത്രില്ലും ഒക്കേയടങ്ങിയ ഒരു മോഷണ കഥയാണ് ചിത്രം പറയുക എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. നിവിൻ പോളിയ്ക്ക് ഒപ്പം വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, മമിത ബൈജു, ആർഷ ബൈജു, വിജിലേഷ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ട്രെയിലർ കാണാം:

“കൊത്തയിലെ പ്രണയകാഴ്ചകൾ”; ‘കിംഗ് ഓഫ് കൊത്ത’യിലെ വീഡിയോ ഗാനം പുറത്ത്…

കിടിലൻ ലുക്കിൽ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യിൽ മോഹൻലാൽ; കൂടുതൽ വിവരങ്ങൾ പുറത്ത്…