in , ,

സൂപ്പർതാരങ്ങളുടെ ഏറ്റുമുട്ടലിന്‍റെ ആവേശവുമായി ബോളിവുഡിന്റെ ‘വിക്രം വേദ’ ട്രെയിലർ…

സൂപ്പർതാരങ്ങളുടെ ഏറ്റുമുട്ടലിന്‍റെ ആവേശവുമായി ബോളിവുഡിന്റെ ‘വിക്രം വേദ’ ട്രെയിലർ…

2017 ലെ തമിഴ് ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്ക് തിയേറ്റര്‍ റിലീസിന് തയ്യാറായിരിക്കുക ആണ്. തമിഴ് പതിപ്പില്‍ വിജയ് സേതുപതിയും മാധവനും മികച്ചതാക്കിയ കഥാപാത്രങ്ങളെ ഹിന്ദിയില്‍ സൂപ്പർതാരങ്ങൾ ആയ ഹൃത്വിക് റോഷനും സേഫ് അലി ഖാനും അവതരിപ്പിക്കുന്നതിന്റെ ആവേശത്തില്‍ ആണ് ആരാധകര്‍. ഒറിജിനൽ ചിത്രം സംവിധാനം ചെയ്ത പുഷ്ക്കറും ഗായത്രിയും തന്നെയാണ് ബോളിവുഡ് ചിത്രവും ഒരുക്കുന്നത് എന്നത് വലിയ പ്രതീക്ഷ ആണ് പ്രേക്ഷകർക്ക് നൽകുന്നത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ടീസർ ആകട്ടെ മികച്ച അഭിപ്രായങ്ങൾ ആണ് നേടിയത്. ഇപ്പോളിതാ ചിത്രത്തിന്റെ ട്രെയിലറും പുറത്തുവന്നിരിക്കുക ആണ്.

2 മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് നിർമ്മാതാക്കളായ ടി സീരീസ് റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലറിലെ സീനുകൾ ഭൂരിഭാഗവും ഒറിജിനൽ ചിത്രത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്. പശ്ചാത്തലത്തിൽ സംഗീതവും തമിഴ്‌ പതിപ്പിനോട് സാമ്യം ഉണ്ട്. രണ്ട് സൂപ്പർതാരങ്ങളുടെ ആരാധകരെയും ട്രെയിലർ സംതൃപ്തിപ്പെടുത്തും എന്ന് നിസംശയം പറയാൻ സാധിക്കും.. ട്രെയിലർ:

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഹൃത്വിക് റോഷൻ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. 2019ലെ വമ്പൻ ഹിറ്റ് ആയി മാറിയ ‘വാർ’ ആയിരുന്നു താരത്തിന്റെ അവസാന റിലീസ് ചിത്രം. ബോളിവുഡിന് ഒരു വമ്പൻ ഹിറ്റ് ചിത്രം വളരെയധികം ആവശ്യമായ സാഹചര്യത്തിൽ വളരെ പ്രതീക്ഷയോടെ ആണ് വിക്രം വേദയെ ഇൻഡസ്ട്രി ഒന്നാകെ നോക്കി കാണുന്നത്. ബോളിവുഡിന്റെ പ്രതീക്ഷ നൽകുന്ന മറ്റൊരു ചിത്രം രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്ര ആണ്. സെപ്റ്റംബർ 30ന് ആണ് വിക്രം വേദ തീയേറ്ററുകളിൽ എത്തുക.

തിരുവോണ ദിനത്തിൽ ‘ഹനുമാൻ ഗിയർ’ പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ…

“ഗർഭകാലത്തും ഫൈറ്റ് ചെയ്യുന്ന നായിക”; ത്രില്ലടിപ്പിച്ച് സാമന്തയുടെ ‘യശോദ’ ടീസർ…