in , ,

തികച്ചും വേറിട്ട വേഷത്തിൽ തല അജിത്; ആക്ഷനും ആവേശവും സസ്പെൻസും നിറഞ്ഞ് ‘വിടാമുയർച്ചി’ ട്രെയിലർ

തികച്ചും വേറിട്ട വേഷത്തിൽ തല അജിത്; ആക്ഷനും ആവേശവും സസ്പെൻസും നിറഞ്ഞ് ‘വിടാമുയർച്ചി’ ട്രെയിലർ

സൂപ്പർതാരം അജിത് കുമാറും പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനിയും ഒന്നിക്കുന്ന ‘വിടാമുയർച്ചി’യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയും ട്രെയിലറിനൊപ്പം പുറത്തുവന്നിട്ടുണ്ട്. 2025, ഫെബ്രുവരി 6 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തൃഷ നായികാ വേഷം ചെയ്യുന്ന ചിത്രം വമ്പൻ ആക്ഷൻ ചിത്രമായാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ കാണിച്ചു തരുന്നു. അജിത്തിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഹോളിവുഡ് ചിത്രങ്ങളുടെ ഫീൽ തരുന്ന സ്റ്റൈലിഷ് മേക്കിങ് ആണ് ചിത്രത്തിന്റേതെന്നും ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസർ, ഒരു ഗാനം എന്നിവ നേരത്തെ പുറത്ത് വന്നിരുന്നു.

ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറും ഇപ്പോൾ വന്ന ട്രെയ്‌ലറും പറയുന്നു. അജിത്, തൃഷ എന്നിവർ കൂടാതെ അർജുൻ, റെജീന കസാൻഡ്ര, ആരവ്, നിഖിൽ, ദസാരഥി, ഗണേഷ്, വിഷ്ണു ഇടവൻ, അറിവ്, അമോഗ് ബാലാജി, മോഹൻ രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള, നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിടാമുയർച്ചിയുടെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പൻ തുകയ്ക്കാണ് നേടിയെടുത്തത്.

ഛായാഗ്രഹണം- ഓം പ്രകാശ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- എൻ ബി ശ്രീകാന്ത്, കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ, നൃത്ത സംവിധാനം- കല്യാൺ, ഓഡിയോഗ്രഫി- ടി ഉദയകുമാർ, എക്സികുട്ടീവ് പ്രൊഡ്യൂസർ- സുബ്രമണ്യൻ നാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജെ ഗിരിനാഥൻ, കെ ജയശീലൻ, വിഎഫ്എക്സ്- ഹരിഹരസുധൻ, സ്റ്റിൽസ്- ആനന്ദ് കുമാർ, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ ശബരി.

ഹോങ്കോങ് സിനിമയുടെ ബിഗ് ഹിറ്റ് ആക്ഷൻ വിസ്മയ ചിത്രം ഇന്ത്യയിലേക്ക്; മൂന്ന് ഭാഷകളിൽ റിലീസ്, ട്രെയിലർ പുറത്ത്…