in

വേട്ട ആരംഭിച്ച് ‘വേട്ടയ്യൻ’; ആദ്യ ദിന കളക്ഷനിൽ ജയിലറിനും ഗോട്ടിനും മുന്നിലോ പിന്നിലോ സ്ഥാനം?

വേട്ട ആരംഭിച്ച് ‘വേട്ടയ്യൻ’; ആദ്യ ദിന കളക്ഷനിൽ ജയിലറിനും ഗോട്ടിനും മുന്നിലോ പിന്നിലോ സ്ഥാനം?

രജനികാന്ത് നായകനായ ‘വേട്ടയ്യൻ’ കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ഡ്രാമയിൽ അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗ്ഗുബതി, റിതിക സിങ്, ദുഷാറ വിജയൻ എന്നിവരും വേഷമിട്ടിരിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസാണ്.

ആദ്യ ഷോ മുതൽ തന്നെ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ആഗോള തലത്തിൽ വമ്പൻ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് നടത്തിയത്. എങ്കിലും ആഗോള തലത്തിലും തമിഴ്‌നാട്ടിലും വിജയ് ചിത്രം ഗോട്ട് നേടിയ ഓപ്പണിങ് മറികടക്കാൻ വേട്ടയ്യനു സാധിച്ചില്ല. രജനികാന്തിന്റെ തൊട്ടു മുൻപത്തെ റിലീസായ ജയിലർ കേരളത്തിലും തമിഴ്‌നാട്ടിലും ആഗോള തലത്തിലും നേടിയ കളക്ഷനും വേട്ടയ്യനു തൊടാൻ സാധിച്ചിട്ടില്ല.

കേരളത്തിൽ നിന്ന് ആദ്യ ദിനം 4 കോടിയോളമാണ് ഈ ചിത്രം നേടിയത്. ജയിലർ 5 കോടി 85 ലക്ഷമാണ് ആദ്യ ദിനം ഇവിടെ നിന്നും നേടിയത്. തമിഴ്‌നാട്ടിൽ നിന്ന് 20 കോടിയോളം ആദ്യ ദിനം നേടിയ വേട്ടൈയ്യനു, ആഗോള തലത്തിൽ 70 കോടിയോളമാണ് നേടാൻ കഴിഞ്ഞതെന്ന് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു. വിജയ് ചിത്രം ഗോട്ട് ആദ്യ ദിനം തമിഴ്‌നാട്ടിൽ നിന്ന് നേടിയത് 30 കോടിക്ക് മുകളിലാണ്. 126 കോടിയോളമാണ് ഗോട്ട് നേടിയ ആദ്യ ദിന ആഗോള ഗ്രോസ്.

ആദ്യ വീക്കെൻഡിൽ ‘വേട്ടയ്യൻ’ എത്ര കോടി നേടുമെന്നറിയാനുള്ള ആകാംഷയിലാണ് ഇപ്പോൾ ആരാധകരും സിനിമ ലോകവും. സാധാരണ രജനികാന്ത് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രമേയത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് ‘വേട്ടയ്യൻ’ ഒരുക്കിയിരിക്കുന്നത്.

L360 ഫൈനൽ ഷെഡ്യൂൾ ചെന്നൈയിൽ; ജോയിൻ ചെയ്ത് മോഹൻലാൽ

സന്ദീപ് അജിത് കുമാർ സംവിധാനം ചെയുന്ന ‘ക്രൗര്യം’ ഒക്ടോബർ 18ന് പ്രദർശനത്തിനെത്തുന്നു