‘വാരിസ്’ തെലുങ്ക് പതിപ്പിന്റെ റിലീസ് മാറ്റി; ‘തുനിവ്’ റിലീസിന് മാറ്റമില്ല…
പൊങ്കൽ ആഘോഷമായി തല – ദളപതി ചിത്രങ്ങൾ ഈ ആഴ്ച തിയേറ്ററുകളിൽ എത്തുകയാണ്. പൊങ്കൽ റിലീസുകൾ ആയി വിജയുടെ വാരിസും അജിത്തിന്റെ തുനിവും റിലീസ് ചെയ്യുന്നത് ആകട്ടെ ഒരേ ദിവസം ആണ്. ഇപ്പോളിതാ വിജയുടെ വാരിസിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് മാറ്റി വെച്ചതായി ഔദ്യോഗികമായി സ്ഥിരീകരണം വന്നിരിക്കുകയാണ്. റിലീസ് ജനുവരി 14 ലേക്ക് ആണ് മാറ്റി വെച്ചിരിക്കുന്നത്. തെലുങ്കിലെ സൂപ്പർതാരങ്ങളായ ചിരഞ്ജീവിയുടെയും ബാലകൃഷ്ണയുടെയും ചിത്രങ്ങൾ റിലീസിന് ഉള്ളതിനാൽ ആണ് വാരിസിന്റെ റിലീസ് മാറ്റി വെച്ചത്. എന്നാൽ തുനിവിന്റെ തെലുങ്ക് പതിപ്പ് ജനുവരി 11ന് തന്നെ തെലുങ്ക് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്യും.
തെലുങ്ക് സിനിമയിൽ സജീവമായ സംവിധായകൻ വംശിയും നിർമ്മതാവ് ദിൽ രാജുവും ആണ് വാരിസ് എന്ന ഈ വിജയ് ചിത്രം ഒരുക്കിയത് എന്നും ശ്രദ്ധേയമായ കാര്യമാണ്. പ്രേക്ഷകർ തെലുങ്ക് സൂപ്പർതാര ചിത്രങ്ങൾ ആദ്യം തിയേറ്ററുകളിൽ കണ്ടതിന് ശേഷം വാരിസ് കണ്ടാൽ മതി എന്ന നിർമ്മാതാവിന്റെ തീരുമാനം ആണ് റിലീസ് മാറ്റിവെക്കാൻ കാരണമായിരിക്കുന്നത്. ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഢിയും ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യയും ആണ് ഈ ആഴ്ച തിയേറ്ററുകളിൽ എത്തുന്ന തെലുങ്ക് സൂപ്പർതാര ചിത്രങ്ങൾ. ബാലകൃഷ്ണ ചിത്രം ജനുവരി 11നും ചിരഞ്ജീവി ചിത്രം ജനുവരി 12ന് ആണ് റിലീസ് ചെയ്യുക. രണ്ട് ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണെന്ന പ്രത്യേകതയും ഉണ്ട്.
#Vaarasudu will arrive in theaters on January14th
Celebrate Sankranthi in theaters with your family#Thalapathy @actorvijay sir @directorvamshi @MusicThaman @karthikpalanidp @Cinemainmygenes @ramjowrites @rgvhari @ahishor @scolourpencils @vaishnavi141081 @Yugandhart_ @PVPCinema pic.twitter.com/wIfOQ6tOLe— Sri Venkateswara Creations (@SVC_official) January 9, 2023