നിഗൂഢതയും ആവേശവും ഒപ്പം വന്യമായ എന്തോ ഒന്നും; സുരേഷ് ഗോപിയുടെ ‘വരാഹം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സൂപ്പർതാരം സുരേഷ് ഗോപി നായകനാകുന്ന ‘വരാഹം’ എന്ന ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചലച്ചിത്ര രംഗത്തെ നൂറോളം സെലിബ്രിറ്റികളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു. സൂരജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം സനൽ വി ദേവൻ ആണ് സംവിധാനം ചെയ്യുന്നത്. നവ്യ നായർ, പ്രാഞ്ചി ടെഹ് ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്,സരയു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
നിഗൂഢതയും ആവേശവും ഒപ്പം വന്യമായ എന്തോ ഒന്നും എന്ന് അർത്ഥം വരുന്ന കാപ്ഷൻ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ നല്കിയിരിക്കുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണ്. ഈ ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പുതിയൊരു നിർമ്മാണ കമ്പനി അരങ്ങേറ്റം കുറിക്കുന്നു. മുംബൈആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് ഇത്.
Mystery, thrill, and something wild.#Varaaham – First Look Poster..!! pic.twitter.com/szwrnzX1TI
— Suressh Gopi (@TheSureshGopi) June 22, 2024
പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. “കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ” എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു. മനു സി കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു.
മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ: കഥ-ജിത്തു കെ ജയൻ, മനു സി കുമാർ, സംഗീതം-രാഹുൽ രാജ്, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,അസോസിയേറ്റ് ഡയറക്ടർ-പ്രേം പുതുപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ-പോലോസ് കുറുമറ്റം,ബിനു മുരളി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ് മോങ്‌സ്,പി ആർ ഒ-എ എസ് ദിനേശ്.