in , ,

പ്രേക്ഷകർ ഏറ്റുപാടിയ ‘വാ വാത്തി’ ഗാനത്തിന്റെ വീഡിയോ പുറത്ത്…

പ്രേക്ഷകർ ഏറ്റുപാടിയ ‘വാ വാത്തി’ ഗാനത്തിന്റെ വീഡിയോ പുറത്ത്…

ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘വാത്തി’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. മാർച്ച് 17ന് ഒടിടിയിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമ പോലെ തന്നെ സൂപ്പർഹിറ്റ് ആയ ചിത്രത്തിലെ വാ വാത്തി എന്ന ഗാനം ആണ് യൂട്യൂബിൽ റിലീസ് ആയിരിക്കുന്നത്. ധനുഷ് തന്നെ രചിച്ച ഈ ഗാനം ശ്വേത മോഹൻ ആണ് ആലപിച്ചത്. ജി വി പ്രകാശ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്.

ചിത്രത്തിലെ ആദ്യ സിംഗിൾ ആയി ഈ വർഷം തുടക്കത്തിൽ ലിറിക്കൽ വീഡിയോ ആയി റിലീസ് ചെയ്ത ഗാനം വമ്പൻ ഹിറ്റ് ആയി മാറുകയായിരുന്നു. ഇപ്പോളും ഹിറ്റ് ചാർട്ടിൽ തുടരുന്ന ഈ ഗാനത്തിന്റെ വീഡിയോയ്ക്ക് ആയും പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. നായകൻ ധനുഷും നായിക സംയുക്ത മേനോനും തമ്മിലുള്ള പ്രണയ രംഗങ്ങൾ ആണ് ഗാനത്തിന്റെ വീഡിയോയുടെ ഹൈലൈറ്റ്. വെങ്കി അറ്റ്ലൂരി ആണ് വാത്തി സംവിധാനം ചെയ്തത്. തെലുങ്കിൽ സർ എന്ന പേരിൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. വീഡിയോ ഗാനം:

ഇന്ത്യയുടെ അഭിമാനം, ഓസ്കാർ നേടി ചരിത്രമെഴുതി ആർആർആർ ഗാനം; വീഡിയോ…

“അതിതീവ്ര ആക്ഷനുമായി നാനിയുടെ മാസ് പകർന്നാട്ടം”; ‘ദസറ’ മലയാളം ട്രെയിലർ…