കളർഫുള്ളായി ഉണ്ണി മുകുന്ദൻ – നിഖില വിമൽ കോംബോ; പ്രതീക്ഷ നല്കി ‘ഗെറ്റ് സെറ്റ് ബേബി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
മലയാളത്തിന്റെ പ്രിയ യുവതാരമായ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദന് ഒപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്നത് നിഖില വിമൽ ആണ്.
ദേശീയ അവാർഡ് നേടിയ മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ ഈ ചിത്രത്തിൽ കാണാൻ കഴിയും. ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമായാണ് ‘ഗെറ്റ് സെറ്റ് ബേബി’ ഒരുങ്ങുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന, ശക്തമായ നായികാ കഥാപാത്രമായി ആണ് നിഖില വിമൽ എത്തുക.
Presenting the first look poster of #GetSetBaby!
Happy Doctor’s Day!🩺
Starring @Iamunnimukundan, #NikhilaVimal, #ChembanVinod
A #VinayGovind Movie. 🎬@SamCSmusic Musical🎶
DOP #AlexJPulickal 🎥
Written by #YVRajesh #AnoopRavindran
Edited by #ArjuBen ✂️
Produced by… pic.twitter.com/8VZAeJvtrS— Unni Mukundan (@Iamunnimukundan) July 1, 2024
സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ ചിത്രത്തിൽ നിരവധി വൈകാരിക മുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു. സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽ എൽ പി എന്നിവയുടെ ബാനറിൽ സുനിൽ ജെയിൻ,സജിവ് സോമൻ,പ്രകാഷലി ജെയിൻ,സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം രാജേഷ് വൈ വി, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു.
അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ്-പരിധി ഖണ്ടേൽവാൽ, അഡ്വക്കേറ്റ് സ്മിത നായർ ഡി, എഡിറ്റർ-അർജു ബെൻ,സംഗീതം- സാം സി എസ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,പ്രൊഡക്ഷൻ ഡിസൈനർ-സുനിൽ കെ ജോർജ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-സമീറാ സനീഷ്, സൗണ്ട് ഡിസൈൻ-ശ്രീ ശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുകു ദാമോദർ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പരസ്യകല-യെല്ലോ ടൂത്ത്സ്, പി ആർ ഒ- എ എസ് ദിനേശ്.