in

‘മാർക്കോ’യുടെ പ്രൊഡക്ഷൻ ക്വാളിറ്റി ‘ഗെറ്റ് സെറ്റ് ബേബി’യിലും ഉണ്ട്; മികച്ച പ്രതികരണങ്ങൾ, റീമേക്ക് അന്വേഷണങ്ങളും ഉണ്ടാവുന്നു; ഉണ്ണി മുകുന്ദൻ പറയുന്നു…

‘മാർക്കോ’യുടെ പ്രൊഡക്ഷൻ ക്വാളിറ്റി ‘ഗെറ്റ് സെറ്റ് ബേബി’യിലും ഉണ്ട്; മികച്ച പ്രതികരണങ്ങൾ, റീമേക്ക് അന്വേഷണങ്ങളും ഉണ്ടാവുന്നു; ഉണ്ണി മുകുന്ദൻ പറയുന്നു…

‘മാർക്കോ’ എന്ന സിനിമയുടെ മഹാ വിജയത്തിന് ശേഷം തിയേറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ആക്ഷൻ സിനിമയായ മാർക്കോ താരത്തിന് ഒരു സൂപ്പർതാര പരിവേഷം തന്നെ നല്കിയ സമയത്ത് ആണ് ഫാമിലി എൻ്റർടെയ്‌നർ സിനിമയായ ഗെറ്റ് സെറ്റ് ബേബി എത്തുന്നത്. അതുകൊണ്ട് തന്നെ ഉണ്ണി മുകുന്ദന്റെ സിനിമാ തിരഞ്ഞെടുപ്പും ചർച്ചയായി മാറുകയാണ്. ഗെറ്റ് സെറ്റ് ബേബിയുടെ പ്രസ് മീറ്റിൽ ഉണ്ണി മുകുന്ദൻ സൂപ്പർസ്റ്റാർ വിശേഷണത്തെ കുറിച്ചും ഗെറ്റ് സെറ്റ് ബേബിയെയും കുറിച്ചും ഒക്കെ സംസാരിക്കുക ഉണ്ടായി.

പല പ്രമുഖ മാധ്യമങ്ങളും ഉണ്ണി മുകുന്ദനെ മലയാള സിനിമയിലെ ആറാമത്തെ സൂപ്പർസ്റ്റാറായി വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഈ വിശേഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടി ശ്രദ്ധേയമായി. “ഞാൻ ഒരു സിനിമയും ഇങ്ങനെയൊക്കെ ആയിത്തീരും എന്ന് വിചാരിച്ച് ചെയ്യുന്നതല്ല. ‘ഗെറ്റ് സെറ്റ് ബേബി’ക്ക് ശേഷം ചെയ്ത ‘മാർക്കോ’യുടെ റിലീസ് നേരത്തെയായതാണ്. എൻ്റെ ജീവിതത്തിലും പ്രൊഫഷണൽ തീരുമാനങ്ങളിലും പെട്ടെന്നുള്ള ഈ വിജയങ്ങൾ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.”

എന്നാൽ ‘മാർക്കോ’യുടെ പ്രൊഡക്ഷൻ നിലവാരം നിലനിർത്താൻ ശ്രമിക്കുമെന്നും, ‘ഗെറ്റ് സെറ്റ് ബേബി’യിലും അത് കാണാൻ ആകുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. “ഇനി വരാൻ പോകുന്ന സിനിമകളിൽ (പ്രേക്ഷകർക്ക്) അങ്ങനെയൊരു പ്രതീക്ഷയുണ്ടാകും. അത് നല്ലൊരു സമ്മർദ്ദമാണ്, പക്ഷേ ഞാൻ അത് ആസ്വദിക്കുന്നു. മലയാള സിനിമയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാൻ കഴിഞ്ഞാൽ സന്തോഷമേയുള്ളൂ. ‘മാർക്കോ’ ഒരു പാൻ ഇന്ത്യ സിനിമയാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അത് മെറിറ്റിൽ സഞ്ചരിച്ച സിനിമയാണ്. ആക്ഷൻ സിനിമയ്ക്ക് അങ്ങനെ ഒരു സ്വഭാവമുണ്ട്, അത് പെട്ടെന്ന് ട്രാവൽ ചെയ്യും.”

അതേ സമയം ‘ഗെറ്റ് സെറ്റ് ബേബി’ ഒരു യൂണിവേഴ്സൽ വിഷയമാണ്, എന്നാൽ അതിന്റെ പാക്കേജിങ് റീജിണൽ ആണ്(പ്രത്യേകിച്ച് തമാശകൾ) എന്നും ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടു. ഈ സിനിമയ്ക്ക് റീമേക്കിന് സാധ്യതയുണ്ട് എന്നും ഇതിൻ്റെ ഹിന്ദി, തെലുങ്ക് പതിപ്പുകൾക്ക് അന്വേഷണങ്ങൾ വരുന്നുണ്ട് എന്നും ഉണ്ണി വെളിപ്പെടുത്തി.

“ഗൈനക്കോളജി അല്ലെങ്കിൽ ഐവി എഫ് സെറോഗസി ഒക്കെ ഡിസ്കസ് ചെയ്ത ഒരുപാട് സിനിമകൾ ഉണ്ട്. റിലീസിന് മുന്നേ ഒരുപാട് ഹിന്ദി സിനിമകളുടെ റീമേക്ക് ആണോ ഈ സിനിമ എന്ന് ആളുകൾ കമന്റുകൾ ഇടുന്നുണ്ടായിരുന്നു. നമ്മുടെ കോൺഫിഡൻസ് എന്താണെന്ന് വെച്ചാൽ അതുപോലെ ആവാനേ പാടില്ല എന്ന് നമ്മളും തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഇത് ഇതുപോലെ ആവില്ല, ഈ സിനിമയുടെ ഈ സ്റ്റൈലിൽ വേറെ എവിടെയും വന്നിട്ടില്ല”, ഉണ്ണി പറഞ്ഞു.

സിനിമയുടെ പ്രൊഡക്ഷൻ മൂല്യത്തേക്കാൾ ആശയത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. “സിനിമയുടെ വലിപ്പം എപ്പോഴും ആശയമാണ്. ‘മാർക്കോ’യ്ക്ക് വേണ്ടി വന്നത്ര പണം ‘ഗെറ്റ് സെറ്റ് ബേബി’ക്ക് വേണ്ടി വന്നില്ല. പക്ഷേ ഈ വിഷയത്തിന് വേണ്ടി നല്ലൊരു തുക ചെലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പ്രൊഡ്യൂസർ സജീവ് ഈ പ്രസ് മീറ്റിംഗിന് ശേഷം ഇതിൻ്റെ ചർച്ചകൾക്കായി പോവുകയാണ്,” ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

സിനിമയുടെ വലിപ്പം എന്നാൽ പ്രൊഡക്ഷൻ വാല്യൂവിൽ അല്ല, ഐഡിയയിൽ ആണെന്ന് വിശ്വസിക്കുന്ന ആളാണ് താൻ എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. “എക്സിക്യൂട്ട് ചെയ്യാൻ ‘മാർക്കോ’യ്ക്ക് വേണ്ടി വന്നത്ര പണം ‘ഗെറ്റ് സെറ്റ് ബേബി’ക്ക് വേണ്ടി വന്നില്ല. പക്ഷേ ജെനുവിൻലി സബ്ജെക്റ്റിന്റെ എൻഹാൻസ്മെന്റിനു വേണ്ടി നല്ലൊരു തുക ചെലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.”, ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ‘ഗെറ്റ് സെറ്റ് ബേബി’യിൽ ഐ.വി.എഫ് സ്പെഷ്യലിസ്റ്റായ അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്. അർജുന്റെ ഭാര്യ സ്വാതിയായി നിഖില വിമലും എത്തുന്നു. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ആശ്വാസമാകുന്ന ഒരു പ്രത്യേക ഹോസ്പിറ്റൽ ആരംഭിക്കുന്ന അർജുന്റെ ജീവിതത്തിലെ രസകരവും വൈകാരികവുമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരങ്ങളോടെ പ്രദർശനങ്ങൾ തുടരുകയാണ്.

വൻ വയലൻസ് മോഡിൽ പോലീസ് ഓഫീസറായി നാനി; ‘ഹിറ്റ് 3’ മലയാളം ടീസർ പുറത്ത്…