in , ,

ഉദ്വേഗജനകമായ നിമിഷങ്ങളുമായി ‘ട്രോമ’ ട്രെയിലർ; മെഡിക്കൽ ക്രൈം ത്രില്ലർ മാർച്ച് 21ന് തീയേറ്ററുകളിലേക്ക്!

ഉദ്വേഗജനകമായ നിമിഷങ്ങളുമായി ‘ട്രോമ’ ട്രെയിലർ; മെഡിക്കൽ ക്രൈം ത്രില്ലർ മാർച്ച് 21ന് തീയേറ്ററുകളിലേക്ക്!

വിവേക് പ്രസന്നയും പൂർണിമ രവിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ട്രോമ’ എന്ന മെഡിക്കൽ ക്രൈം ത്രില്ലർ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തമ്പിദുരൈ മാരിയപ്പനാണ്. മാർച്ച് 21ന് ചിത്രം തീയേറ്ററുകളിൽ എത്തും.

വിക്രം വേദ, സൂരറൈ പോട്ര് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ വിവേക് പ്രസന്നയും ബിഗ് ബോസ് ഫെയിം പൂർണിമ രവിയും ഒന്നിക്കുന്ന ഈ ചിത്രം ഒരു മെഡിക്കൽ ക്രൈം ത്രില്ലറാണ്. ട്രം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ എസ്. ഉമ മഹേശ്വരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം മദ്രാസ് സ്റ്റോറി അഭിമന്യുവും സൻഹാ സ്റ്റുഡിയോ റിലീസും ചേർന്നാണ് ഏറ്റെടുത്തിരിക്കുന്നത്.

ഉദ്വേഗജനകമായ രംഗങ്ങൾ നിറഞ്ഞ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചാന്ദിനി തമിഴരസൻ, ആനന്ദ് നാഗ്, മാരിമുത്തു, നിഴൽഗൽ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അജിത്ആത് ശ്രീനിവാസനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എസ്. രാജ് പ്രതാപാണ് സംഗീത സംവിധായകൻ. മുഗൻ വേൽ എഡിറ്റിംഗും സി.കെ. മുജീബ് റഹ്മാൻ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പി.ആർ.ഒ (കേരളം) പി. ശിവപ്രസാദാണ്. ട്രെയിലർ:

കേരളത്തിൽ മാത്രമല്ല, ഓവർസീസിലും തീപ്പൊരി പാറിക്കാൻ എമ്പുരാൻ; ബുക്കിംഗ് ആരംഭിച്ചു, ഷോകൾ സോൾഡ് ഔട്ട് ആകുന്നു, ചരിത്ര നേട്ടം!

തീവ്ര പ്രണയവും നർമ്മവും നിറച്ച് സൈജു കുറുപ്പിന്റെ ‘അഭിലാഷം’ ട്രെയിലർ; ഈദ് റിലീസായി മാർച്ച് 29-ന് തിയേറ്ററുകളിലേക്ക്