in , ,

‘ഫോട്ടോഗ്രാഫിക് മെമ്മറിയുള്ള സാക്ഷിയായി തൃഷ, വരച്ചെടുക്കാൻ ടോവിനോയും”; ‘ഐഡന്റിറ്റി’ ടീസർ

‘ഫോട്ടോഗ്രാഫിക് മെമ്മറിയുള്ള സാക്ഷിയായി തൃഷ, വരച്ചെടുക്കാൻ ടോവിനോയും”; ‘ഐഡന്റിറ്റി’ ടീസർ

ഫോറൻസിക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം, അഖിൽ പോൾ- അനസ് ഖാൻ ടീം ഒരുക്കുന്ന പുതിയ ചിത്രമായ ഐഡന്റിറ്റിയുടെ ആദ്യ ടീസർ പുറത്ത്. യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രം പാൻ ഇന്ത്യൻ റിലീസായെത്തുന്ന ഒരു ത്രില്ലറാണ്. തെന്നിന്ത്യൻ സൂപ്പർ നായികാ താരം തൃഷയും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ് നടൻ വിനയ് റായ്, ബോളിവുഡ് താരം മന്ദിര ബേദി എന്നിവരും വേഷമിട്ടിട്ടുണ്ട്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു. ആക്ഷനും സസ്പെന്സിനും പ്രാധാന്യം നൽകിയാണ് ചിത്രം കഥ പറയുന്നതെന്നും ടീസർ കാണിച്ചു തരുന്നുണ്ട്. ഒരു കുറ്റവാളിയുടെ മുഖം വരച്ചെടുക്കാൻ ശ്രമിക്കുന്ന ടോവിനോ കഥാപാത്രത്തേയും അതിനു സഹായിക്കുന്ന തൃഷയുടെ കഥാപാത്രത്തേയും അവതരിപ്പിച്ചു കൊണ്ടാണ് ടീസർ ആരംഭിക്കുന്നത്. ഫോട്ടോഗ്രാഫിക് മെമ്മറി ഉള്ള ഒരു സാക്ഷി കുറ്റവാളിയെ വിശദീകരിക്കുന്ന സംഭാഷണങ്ങളിലൂടെ ആകാംക്ഷ നിറക്കുന്ന ഒരു കുറ്റാന്വേഷണ ചിത്രമാണ് പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുന്നതെന്ന് ടീസറിലൂടെ സൂചന നൽകുന്നു.

ചിത്രത്തിന്റെ ഓൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസാണ് സ്വന്തമാക്കിയത്. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും വേഷമിട്ട ചിത്രത്തിന് കാമറ ചലിപ്പിച്ചത് അഖിൽ ജോർജ് , എഡിറ്റ് ചെയ്യുന്നത് ചമൻ ചാക്കോ എന്നിവരാണ്. സംഗീത സംവിധാനം – ജേക്സ് ബിജോയ്.

ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് രചിച്ചിരിക്കുന്നത്. 2025 ജനുവരിയിൽ ചിത്രം പാൻ ഇന്ത്യൻ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. പൃഥ്വിരാജ് സുകുമാരൻ, കാർത്തി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്.

“അറ്റാക്ക് സർപ്രൈസ് ആയിരുന്നു, എങ്കിലും മാനേജ് ചെയ്തു”, ചിരിപ്പിച്ച് മമ്മൂട്ടി – ഗോകുൽ കോംബോ; ‘ഡൊമിനിക്’ ടീസർ കാണാം

ദുൽഖറിന്റെ നിർമ്മാണത്തിൽ മലയാളത്തിന്റെ യുവനിര ഒന്നിക്കുന്ന സിനിമാറ്റിക് യൂണിവേഴ്‌സ്? കല്യാണി – നസ്ലൻ ചിത്രത്തിലൂടെ തുടക്കം…