മൂന്നാം ദിവസം 50 കോടിയും കടന്ന് തുടരുന്ന മോഹൻലാൽ ഭരണം; ‘തുടരും’ ആഗോള കളക്ഷൻ റിപ്പോർട്ട്

മോഹൻലാൽ നായകനായ ‘തുടരും’ 50 കോടി ക്ലബിൽ. റിലീസ് ചെയ്ത് മൂന്നാം ദിനമാണ് ചിത്രം 50 കോടി ക്ലബിൽ ഇടം പിടിച്ചത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘തുടരും’.
ആദ്യ ദിനം തന്നെ 68 കോടി ആഗോള ഗ്രോസ് നേടിയ എമ്പുരാൻ ആണ് ഈ ലിസ്റ്റില്‍ ഒന്നാമത്. ആദ്യ ദിനം 17 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ “തുടരും”, രണ്ടാം ദിനം നേടിയത് 25 കോടി രൂപക്ക് മുകളിലാണ്. ആദ്യ 2 ദിനം കൊണ്ട് 42 കോടി രൂപക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. മൂന്നാം ദിനം കഴിയുന്നതോടെ ചിത്രത്തിൻ്റെ ആഗോള കളക്ഷൻ 70 കോടിയുടെ അടുത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമായി ” തുടരും” മാറുമെന്നാണ് പ്രതീക്ഷ. രണ്ടാം ദിനം 100 കോടി കടന്ന എമ്പുരാൻ ആണ് അവിടെയും മുന്നിൽ. ആദ്യ ദിനം കേരളത്തിൽ 1500 ഷോ കളിച്ച “തുടരും”, രണ്ടാം ദിനം 1800 ൽ കൂടുതൽ ഷോകൾ ആണ് കളിച്ചത്. മൂന്നാം ദിനം 2400 ഷോകൾ ചിത്രം കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തരുൺ മൂർത്തി ഒരുക്കിയ ചിത്രം ഒരു ഫാമിലി ത്രില്ലർ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയ ബാനറിൽ എം രഞ്ജിത്ത് നിർമ്മിച്ച ചിത്രം രചിച്ചത് തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്നാണ്. ശോഭന നായികാ വേഷം ചെയ്ത ചിത്രത്തിൽ ബിനു പപ്പു, പ്രകാശ് വർമ്മ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.