in , ,

ഒരു രാത്രിയിലെ ത്രില്ലിംഗ് കഥ; ഉദ്വേഗഭരിതമായി ‘ത്രയം’ ട്രെയിലർ

ഒരു രാത്രിയിലെ ത്രില്ലിംഗ് കഥ; ഉദ്വേഗഭരിതമായി ‘ത്രയം’ ട്രെയിലർ

അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ‘ത്രയം’ സിനിമയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയിലർ പുറത്ത്. ഒക്ടോബർ 25ന് തിയേറ്റർ റിലീസിന് തയ്യാറായ ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് ഈ സിനിമയുടേതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. നിയോ-നോയിർ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ന്‍ ഡേവിസ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍, പ്രീതി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ട്രെയിലർ:

‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതിയ ‘ത്രയ’ത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി ആണ് നിര്‍വ്വഹിച്ചത്. അരുണ്‍ മുരളിധരന്‍ സംഗീതം ഒരുക്കുന്നു. എഡിറ്റര്‍: രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, കല: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം: സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, സ്റ്റണ്ട്: ഫോണിക്സ് പ്രഭു.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിബു രവീന്ദ്രന്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സഫി ആയൂർ, കഥ: അജിൽ അശോകൻ, സൗണ്ട് ഡിസൈൻ: ജോമി ജോസഫ്, ട്രെയ്‍ലർ കട്സ്: ഡോൺ മാക്സ്, ടൈപ്പോഗ്രഫി: മാ മി ജോ, വിഎഫ്എക്സ്: ഐഡന്‍റ് ലാബ്‍സ്, സ്റ്റിൽസ്: നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, അസിസ്റ്റന്‍റ് ഡയറക്ടർ: വിവേക്, മാർക്കറ്റിംഗ്: ആരോമൽ പുതുവലിൽ, പി.ആര്‍ഒ : എ. എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

212 ദിവസങ്ങളോളം ഷൂട്ടിംഗ്, ‘കത്തനാർ’ പ്രധാന ഘട്ടം പിന്നിട്ടു; കേരളാ ഷെഡ്യൂൾ പാക്കപ്പിന് ശേഷം ടീം ഇനി ഇറ്റലിയിലേക്ക്

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’നെ പാൻ ഇന്ത്യൻ റിലീസിന് ഒരുക്കി റാണ ദഗ്ഗുബതി; റിലീസ് നവംബർ 22 ന്