“പാപം ചെയ്യാത്തവർ കല്ലെറിയട്ടെ”; ഷൈൻ ടോം ചാക്കോയുടെ ‘ദി പ്രൊട്ടക്ടർ’ ഫസ്റ്റ് ലുക്ക് എത്തി…

ഷൈൻ ടോം ചാക്കോ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ദി പ്രൊട്ടക്ടറി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജി.എം മനു ആണ്. ശ്രദ്ധേയമായ ഒരു ടാഗ് ലൈനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത് – “നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!”. പോസ്റ്ററിൽ ചുണ്ടിൽ പുകയുന്ന സിഗരറ്റുമായി ഗൗരവഭാവത്തിൽ നിൽക്കുന്ന ഷൈൻ ടോം ചാക്കോയെ കാണാം.
സഹസംവിധായകനായി സിനിമയിൽ എത്തിയ ശേഷം, ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഷൈൻ ടോം ചാക്കോ ഇപ്പോൾ നായകനായി തിളങ്ങുകയാണ്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരം, ‘ദി പ്രൊട്ടക്ടറി’ലും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് പോസ്റ്റർ സൂചന നൽകുന്നു.
ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജോൾ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അജേഷ് ആൻ്റണിയാണ്.
ചിത്രത്തിൻ്റെ ഛായാഗ്രഹണം രജീഷ് രാമനാണ് നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ താഹിർ ഹംസയും, സംഗീതസംവിധാനം ജിനോഷ് ആൻ്റണിയും നിർവ്വഹിക്കുന്നു. കലാസംവിധാനം സജിത്ത് മുണ്ടയാടാണ്. അഫ്സൽ മുഹമ്മദാണ് കോസ്റ്റ്യൂം ഡിസൈനർ. സുധി സുരേന്ദ്രനാണ് മേക്കപ്പ്. സ്റ്റണ്ട് മാഫിയ ശശിയാണ് കൈകാര്യം ചെയ്യുന്നത്. നൃത്തസംവിധാനം രേഖ മാസ്റ്ററാണ്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി കവനാട്ടാണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂരാണ്. ഗാനരചന റോബിൻസ് അമ്പാട്ടാണ്. സ്റ്റിൽസ് ജോഷി അറവക്കലാണ്. വിതരണം അമ്പാട്ട് ഫിലിംസ് ആണ്. ഡിസൈൻ പ്ലാൻ 3യും, പിആർഒ വാഴൂർ ജോസും, ആതിര ദിൽജിത്തും ആണ്.