in , ,

കളർഫുൾ വൈബിൽ ഒരു ഒന്നൊന്നര എന്റർടൈനർ പ്രതീക്ഷിക്കാം; ‘തല്ലുമാല’ ട്രെയിലർ ട്രെൻഡിംഗ്…

കളർഫുൾ വൈബിൽ ഒരു ഒന്നൊന്നര എന്റർടൈനർ പ്രതീക്ഷിക്കാം; ‘തല്ലുമാല’ ട്രെയിലർ ട്രെൻഡിംഗ്…

ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തല്ലുമാല’. ചിത്രത്തിന്റെ പ്രോമോ മെറ്റേരിയലുകളായി ആദ്യം എത്തിയത് ചിത്രത്തിലെ ഗാനം ആയിരുന്നു. പ്രേക്ഷകർക്ക് കാഴ്ചയിൽ ഉള്‍പ്പെടെ വളരെയേറെ പുതുമ സമ്മാനിച്ച ഗാനം വളരെ ശ്രദ്ധേയമായിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുക ആണ്.

2 മിനിറ്റ് 54 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ഒറ്റ വാക്കിൽ പറഞ്ഞാൽ ആധുനിക ലോകത്തിന്റെ ഒരു കളർഫുൾ ദൃശ്യാവിഷ്‌കാരം ആണെന്ന് പറയാം. ആക്ഷനുകളും കോമഡിയും നിറയുന്ന ഒരു പക്കാ കളർഫുൾ എന്റർടൈനർ പാക്കേജ് എന്ന പ്രതീക്ഷ ട്രെയിലർ നൽകുന്നു. വളരെ ത്രില്ല് നിറയ്ക്കുന്നതും അതോടൊപ്പം തന്നെ ആകർഷണീയവുമായി ആണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രം യൂട്യൂബ് ട്രെന്‍ഡില്‍ ഇടം നേടി മുന്നേറുക ആണ്. ട്രെയിലർ:

വസീം എന്ന കഥാപാത്രമായാണ് ടോവിനോ എത്തുന്നത്. കല്യാണി പ്രിയദർശൻ ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ലുക്മാൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ഈ ഫെസ്റ്റിവൽ എന്റർടെയ്നറിന് ജിംഷി ഖാലിദ് ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

വിഷ്ണു വിജയ് ആണ് ‘തല്ലുമാല’യ്ക്ക് സംഗീതം ഒരുക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ടൊവിനോ തോമസും – കല്യാണി പ്രിയദർശനും ഒന്നിക്കുന്ന തല്ലുമാല തിയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 14 ചൊവ്വാഴ്ചയാണ് നിർമ്മാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 12ന് ചിത്രം തീയേറ്ററുകളിൽ എത്തും.

ഉരുൾപൊട്ടലിന്റെ ഭീകരതയുമായി സർവൈൽ ത്രില്ലർ ‘മലയൻകുഞ്ഞ്’ ട്രെയിലർ ശ്രദ്ധേയമാകുന്നു…

‘ഓളവും തീരവും’ ചിത്രീകരണം പൂര്‍ത്തിയായി; റിലീസ് ബ്ലാക്ക് ആൻഡ് വൈറ്റിൽ…