in , ,

ആരാധകരെ ത്രസിപ്പിച്ച് തമന്നയുടെ പുതിയ വീഡിയോ ഗാനം; വൈറൽ ഹിറ്റ്….

ആരാധകരെ ത്രസിപ്പിച്ച് തമന്നയുടെ പുതിയ വീഡിയോ ഗാനം; വൈറൽ ഹിറ്റ്….

വർഷങ്ങൾ ആയി തെന്നിന്ത്യയുടെ സൂപ്പർ നായിക ആയി തിളങ്ങുക ആണ് തമന്ന ഭാട്ടിയ. ബോളിവുഡിലും താരം മിന്നി തിളങ്ങുന്നുണ്ട്. ഇപ്പോളിതാ ഈ തെന്നിന്ത്യൻ സൂപ്പർ നായികയുടെ പുതിയ വീഡിയോ ഗാനം ഇന്റർനെറ്റിൽ ഒന്നാകെ തരംഗമായി മാറുന്ന കാഴ്ചയാണ് ആണ് കാണാൻ കഴിയുന്നത്.

പ്രശസ്ത ഗായകൻ ബാദ്‌ഷായുടെ ഏറ്റവും പുതിയ സിംഗിൾ ആയ ‘തബാഹി’യിൽ ആണ് തമന്ന ഭാട്ടിയ എത്തിയത്. റിട്രോപാണ്ട എന്ന ആൽബത്തിൽ ആദ്യ ഭാഗമായി ആണ് ഈ ഗാനം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന്‍റെ ഹൈലൈറ്റ് ഗ്ലാമറസ് ആയി എത്തുന്ന തമന്ന ആണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. വീഡിയോ കാണാം:

ഇന്റർനെറ്റിൽ വൈറൽ ഹിറ്റ് ആയ ഗാനം ഇരുപത്തി നാല് മണിക്കൂർ കൊണ്ട് ആറ് മില്യൺ കാഴ്ച്ചകൾ നേടിയിരുന്നു. നിലവിൽ 63 ലക്ഷം കാഴ്ചകളും ഒന്നര ലക്ഷം ലൈക്സും ഗാനത്തിന് നേടാൻ ആയിട്ടുണ്ട്. ഹിറ്റൻ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. വരികൾ എഴുതിയതും കമ്പോസിഷൻ ചെയ്തതും ബാദ്ഷാ ആണ്. പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണങ്ങൾ ലഭിച്ചപ്പോൾ തമന്ന സന്തോഷം പ്രകടിപ്പിച്ചു റാപ്പറുമായുള്ള തന്റെ സഹകരണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. തമന്നയുടെ വാക്കുകൾ ഇങ്ങനെ:

“ഇതാദ്യമായാണ് ഞാൻ ബാദ്ഷായുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്, അദ്ദേഹത്തോടൊപ്പമുള്ള ചിത്രീകരണം അതി ഗംഭീരമായിരുന്നു! ഞാൻ ഈ ഗാനം ആദ്യം കേട്ട നാൾ മുതൽ രഹസ്യമായി മൂളിക്കൊണ്ടിരിക്കുക ആയിരുന്നു. ഇപ്പോൾ, ഒടുവിൽ എനിക്ക് ഇത് ഉറക്കെ പാടാം! ഹുക്ക് സ്റ്റെപ് ആണ് ഈ ഗാനത്തിൽ എനിക്ക് പ്രിയപ്പെട്ട ഒരു ഭാഗം – ഇത് എന്നെ എല്ലാ വിധത്തിലും ആകർഷിക്കുന്നു! ഈ വീഡിയോയ്ക്ക് ഇതിനോടകം രാജ്യത്തുടനീളം നിന്ന് വളരെയധികം സ്‌നേഹത്തിൽ നിറഞ്ഞ പ്രതികരണങ്ങൾ ലഭിക്കുന്നു, അതിനെല്ലാം നന്ദി”, തമന്ന പറഞ്ഞു.

അതേസമയം, കൈ നിറയെ സിനിമകളുമായി തിരക്കിൽ ആണ് തമന്ന. ഗുർതുണ്ട സീതാകാലം, എഫ് 3, ഭോല ശങ്കർ, പ്ലാൻ എ പ്ലാൻ ബി, യാർ ദോസ്ത്, ബാബ്ലി ബൗൺസർ തുടങ്ങിയവ ആണ് തമന്നയുടെ വരാൻ ഇരിക്കുന്ന ചിത്രങ്ങൾ.

‘ആറാട്ടി’ന്‍റെ ഒടിടി റിലീസ് തീയതി പുറത്ത്; സ്ട്രീമിങ്ങ് പ്രൈം വീഡിയോയിൽ…

താരപകിട്ടിൽ ചിന്തനീയമായ വാണിജ്യ സിനിമ; ‘എതർക്കും തുനിന്തവന്‍’ റിവ്യൂ