in

ബിലാലിന് അഡാർ ആക്ഷൻ ഒരുക്കാൻ തല്ലുമാല സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ…

ബിലാലിന് അഡാർ ആക്ഷൻ ഒരുക്കാൻ തല്ലുമാല സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ…

ടോവിനോ തോമസ് ഖാലിദ് റഹ്മാൻ ചിത്രം ‘തല്ലുമാല’ തീയേറ്ററുകളിൽ ആവേശകാഴ്ച ഒരുക്കിയ മുന്നേറുക ആണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തല്ല് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്‌. ഈ ‘ഒറിജിനൽ തല്ല്’ ഒരുക്കിയത് സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ ആണ്. നാടെങ്ങും ഈ തല്ല് ഒരു വിഷയം ആകുമ്പോൾ മമ്മൂട്ടി ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ചിത്രത്തിനും ആക്ഷൻ ഒരുക്കാൻ തയ്യാറാകുക ആണ് സുപ്രീം സുന്ദർ.

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ബിലാലിന് വേണ്ടിയും അഡാർ തല്ല് ഉണ്ടാക്കാൻ സുപ്രീം സുന്ദർ എത്തും. ‘ഭീഷ്മ പർവ്വം’ എന്ന മമ്മൂട്ടി – അമൽ നീരദ് ചിത്രത്തിനും സുന്ദർ ആയിരുന്നു സ്റ്റണ്ട് ഡയറക്ടർ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഈ ചിത്രം ഈ വർഷം ബോക്സ് ഓഫീസിൽ നേടിയത്. തീയേറ്ററുകളിൽ പരാജയപ്പെടുകയും ശേഷം വർഷങ്ങൾ കഴിയും തോറും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത അമൽ നീരദ് – മമ്മൂട്ടി ടീമിന്റെ 2007ൽ പുറത്തിറങ്ങിയ ‘ബിഗ് ബി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ‘ബിലാൽ’ ഒരുങ്ങുന്നത്. ആരാധകർ ഇതേപോലെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രവും ഇല്ല എന്ന് നിസംശയം പറയാം. ഈ ചിത്രത്തിലെ തല്ലുമാലയുടെ വിജയത്തിളക്കത്തിൽ നിൽക്കുന്ന സുപ്രീം സുന്ദർ എത്തുമ്പോൾ ആവേശം പതിന്മടങ്ങ് ആകും.

നിലവിൽ, തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ ചിത്രത്തിന് സ്റ്റണ്ട് ഒരുക്കുക ആണ് സുപ്രീം സുന്ദർ. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയെത്തിരുന്നു. മലയാളത്തിൽ വരത്തൻ, അജഗജാന്തരം, സ്വാതന്ത്ര്യം അർധരാത്രിയിൽ, കൽക്കി തുടങ്ങി മലയാളത്തിൽ നിരവധി ആക്ഷൻ ചിത്രങ്ങൾ ചെയ്ത സുന്ദറിന്റെ അടുത്ത റിലീസ് ചിത്രം വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ആണ്. സൂപ്പർതാരം മോഹൻലാലിന്റെ അടുത്ത റിലീസ് ചിത്രമായ മോൺസ്റ്ററിനും സംഘടനം ഒരുക്കിയത് സുപ്രേം സുന്ദർ ആണ്.

ഇരുപതിലധികം ലുക്കുകളിൽ തകർത്താടാൻ ചിയാൻ വിക്രം; ‘കോബ്ര’ ട്രെയിലർ ഉടനെ…

‘ഓർമ്മ നഷ്ടപ്പെട്ട് സ്വാമി, ഒറ്റാൻ ചാക്കോച്ചൻ’; ത്രില്ലടിപ്പിച്ച് ‘ഒറ്റ്’ ട്രെയിലർ…