in

ബോക്സ്‌ഓഫീസില്‍ ഏറ്റുമുട്ടാൻ താരരാജാവും താരപുത്രനും, ഒപ്പം ലേഡി സൂപ്പർസ്റ്റാറും

ബോക്സ്‌ഓഫീസില്‍ ഏറ്റുമുട്ടാൻ താരരാജാവും താരപുത്രനും, ഒപ്പം ലേഡി സൂപ്പർസ്റ്റാറും

വമ്പന്മാർ കൈകോർത്ത ഈ കഴിഞ്ഞ ക്രിസ്തുമസ് ബോക്സ്‌ ഓഫിസ് പോരാട്ടങ്ങൾക്ക് ശേഷം വീണ്ടും ഒരു താരയുദ്ധത്തിന് മലയാള സിനിമ സാക്ഷ്യം വഹിക്കുക ആണ് ഈ ആഴ്ച. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സും താരപുത്രൻ ആയ പ്രണവ് മോഹൻലാലിന്‍റെ ആദിയും, ലേഡി സൂപ്പർസ്റ്റാർ അനുഷ്കയുടെ ബാഗമതിയും ആണ് ഈ വരുന്ന വെള്ളിയാഴ്ച (ജനുവരി 26ന്) ബോക്സ്‌ഓഫീസില്‍ ഏറ്റുമുട്ടുന്നത്.

കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് ആണ് ഇതില്‍ ശ്രദ്ധേയം. ക്യാമറമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധായകന്‍റെ തൊപ്പി അണിയുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. നാല് തെന്നിന്ത്യന്‍ ഭാഷകളില്‍ തന്‍റെ സാന്നിദ്ധ്യം അറയിച്ചിട്ടുള്ള ശ്യാംദത്ത് കമല്‍ഹാസന്‍റെ ഉത്തമ വില്ലന്‍, വിശ്വരൂപം 2 എന്നീ ചിത്രങ്ങളുടെ ക്യാമറമാനായിരുന്നു. ഋതു, സീനിയേഴ്‌സ്, ഊഴം എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍. മമ്മൂട്ടിയെ നായകനാക്കി തന്‍റെ പ്രഥമ ചിത്രം മലയാളത്തിനൊപ്പം തമിഴിലും ചിത്രീകരിച്ച് പ്രദര്‍ശനത്തിനെത്തിക്കുകയാണ് ശ്യാംദത്ത്.

 

 

മലയാള സിനിമ ആരാധകര്‍ കാത്തിരിക്കുന്ന ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ആദി. താര പുത്രനായ പ്രണവ് മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രമെന്നതാണ് ആദിയേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ജീത്തു ജോസഫാണ് ആക്ഷന്‍ ത്രില്ലറായ ആദി സംവിധാനം ചെയ്യുന്നത്.പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ആദി എന്ന ചിത്രം ഈ വരുന്ന ജനുവരി 26 മുതൽ പ്രദർശനത്തിന് എത്തുകയാണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ മാത്രം ഇരുന്നൂറിൽ അധികം സ്‌ക്രീനുകളിൽ ആയിരിക്കും ആദി എത്തുക എന്നതാണ്. ഇത് സത്യമായാൽ ഒരു പുതുമുഖ നടന് മലയാള സിനിമയിൽ ലഭിക്കുന്ന റെക്കോർഡ് റിലീസ് ആയിരിക്കും ആദി നേടുക. ജീത്തു ജോസഫ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രം വൈകാരികതക്കും ആക്ഷനും പ്രാധാന്യം നൽകുന്ന ഒരു ഫാമിലി ചിത്രം ആയാണ് ഒരുക്കിയിരിക്കുന്നത്.

 

 

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ മറ്റൊരു കഥാപാത്രവുമായി അനുഷ്ക ഷെട്ടി വീണ്ടും എത്തുന്നു എന്നതാണ് ബാഗമതിയുടെ പ്രത്യേകത. തെലുങ്ക് ത്രില്ലർ ആയ ബാഗമതിയിൽ ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് അനുഷ്ക എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോഖ് ആണ്. ഉണ്ണി മുകുന്ദൻ, ജയറാം, ആശാ ശരത് എന്നീ മലയാളി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

 

യഥാർത്ഥ ജീവിതത്തിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കി വീണ്ടുമൊരു മമ്മൂട്ടി ചിത്രം വരുന്നു!

‘കുഞ്ഞനുജാ അപ്പൂ, നീ പിറന്നത് തന്നെ സൂപ്പർസ്റ്റാർ ആകാൻ’: ദുൽഖർ സൽമാൻ