in

സൗബിൻ ഷാഹിറിനെ നായകനാക്കി ‘ഗപ്പി’ സംവിധായകന്‍റെ ചിത്രം ‘അമ്പിളി’ വരുന്നു!

സൗബിൻ ഷാഹിറിനെ നായകനാക്കി ‘ഗപ്പി’ സംവിധായകന്‍റെ ചിത്രം ‘അമ്പിളി’ വരുന്നു!

‘ഗപ്പി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയ ജോൺ പോൾ ജോർജിന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അമ്പിളി എന്നാണ് ചിത്രത്തിന്‍റെ പേര്. പ്രേക്ഷകരുടെ പ്രിയ താരം സൗബിൻ ഷാഹിർ ആണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. നടി നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീം അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

ജോൺ പോൾ ജോർജിന്‍റെ ആദ്യ ചിത്രം ഗപ്പി നിർമ്മിച്ച ഇ ഫോർ എന്റർടൈൻമെന്റ് ആണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ഒരു റോഡ് മൂവി ആയാണ് അമ്പിളി എന്ന ഈ ചിത്രം ഒരുങ്ങുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ചിത്രീകരണം ഉണ്ടാകും.

 

 

ശരൺ വേലായുധനാണ്‌ അമ്പിളി എന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഗപ്പിയിലെ ഗാനങ്ങൾക്ക് സംഗീതം പകർന്ന വിഷ്ണു വിജയ് ആണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധായകൻ. വിഷ്ണുവിന് ഗപ്പിയിലെ ഗാനങ്ങൾ ഒരുക്കിയതിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

ഈ വർഷം ശ്രദ്ധേയമായ ചിത്രം സുഡാനി ഫ്രം നൈജീരിയ്ക്ക് ശേഷം സൗബിൻ ഷാഹിർ വീണ്ടും നായകനാകുന്ന ഈ ചിത്രം ഈ വർഷം അവസാനത്തോടെ തീയേറ്ററുകളിൽ എത്തും. യുവതാരം ദുൽഖർ സൽമാൻ ആണ് അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

രാജ 2

മമ്മൂട്ടി – വൈശാഖ് ചിത്രം ‘രാജ 2’ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കും

നീരാളിയും പക്കിയും ഒടിയനും; ഒരുങ്ങുന്നത് പ്രേക്ഷകർക്കായുള്ള മോഹൻലാലിന്‍റെ ‘ആക്ഷൻ ധമാക്ക’!