in , ,

“അതീവ സുന്ദരിയായി സാമന്ത”; പാൻ ഇന്ത്യൻ ത്രിഡി ചിത്രം ‘ശാകുന്തളം’ ട്രെയിലർ എത്തി…

“അതീവ സുന്ദരിയായി സാമന്ത”; പാൻ ഇന്ത്യൻ ത്രിഡി ചിത്രം ‘ശാകുന്തളം’ ട്രെയിലർ എത്തി…

ഫെബ്രുവരി 17ന് തിയേറ്റർ റിലീസിന് തയ്യാറെടുക്കുക ആണ് സാമന്ത നായികയാകുന്ന പുതിയ ചിത്രമായ ‘ശാകുന്തളം’. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന പ്രശസ്ത നാടകത്തെ അധികരിച്ചു ഗുണശേഖർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ത്രിഡിയിൽ ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ടൈറ്റിൽ കഥാപാത്രമായ ശാകുന്തളയായി സാമന്ത എത്തുമ്പോൾ മലയാളിയായ ദേവ് മോഹൻ ആണ് ചിത്രത്തിൽ നായക വേഷമായ ദൂഷ്യന്തൻ ആയി എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ശാകുന്തളത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ ഇന്ന് പുറത്തിറക്കിയിരിക്കുക ആണ്.

മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ അഞ്ച് ഭാഷകളിൽ ആണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. 2 മിനിറ്റ് 51 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ സാമന്ത അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രമായ ശാകുന്തളയുടെ സൗന്ദര്യവും വേദനയും സംക്ഷിപ്തമായി പകർത്തിയിട്ടുണ്ട്. ശാകുന്തളയുടെ ആമുഖം മുതൽ, ദുഷ്യന്ത് രാജാവുമായുള്ള അവളുടെ പ്രണയബന്ധം, ദുഷ്യന്തിന് ശകുന്തളയോടുള്ള പ്രണയം മറക്കാൻ കാരണമായ ഋഷി ദുർവാസാവിന്റെ ശാപം തുടങ്ങി ഇതിവൃത്തത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയിലർ കാണാം:

‘ജയിലർ’ സെറ്റിൽ സൂപ്പർസ്റ്റാർ മോഹൻലാൽ എത്തി; ഫസ്റ്റ് ലുക്ക് പുറത്ത്…

‘വാരിസ്’ തെലുങ്ക് പതിപ്പിന്റെ റിലീസ് മാറ്റി; ‘തുനിവ്’ റിലീസിന് മാറ്റമില്ല…