in , ,

നാനിയുടെ ‘സരിപോധ ശനിവാര’ത്തിലെ ആദ്യ ഗാനം ‘ഗരം ഗരം’ പുറത്ത്; സംഗീതം ഒരുക്കിയത് ജേക്‌സ് ബിജോയ്…

നാനിയുടെ ‘സരിപോധ ശനിവാര’ത്തിലെ ആദ്യ ഗാനം ‘ഗരം ഗരം’ പുറത്ത്; സംഗീതം ഒരുക്കിയത് ജേക്‌സ് ബിജോയ്…

തെലുങ്ക് താരം നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘സരിപോധ ശനിവാരം’ അണിയറയിൽ ഒരുങ്ങുകയാണ്. ഡിവിവി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദസറിയും നിർമിച്ച് വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മലയാളത്തിന്റെ സ്വന്തം ജേക്‌സ് ബിജോയ് ആണ്.

ഈ ചിത്രത്തിലെ ആദ്യ ഗാനമായ ‘ഗരം ഗരം’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഒരു റോക്ക് ഗാനമാണ് ജേക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. വിശാൽ ദഡ്ലാനി ഗാനം ആലപിച്ചിരിക്കുന്നു. സനപതി ഭരധ്വാജ്‌ പട്രൂടു ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നു. ചിത്രത്തിന്റെ ആക്ഷൻ സ്വഭാവം ഗാനത്തിൽ ഉടനീളം കാണാം.

ചിത്രത്തിൽ നാനിയുടെ നായികയായി പ്രിയങ്ക മോഹൻ എത്തുന്നു ഈ ചിത്രത്തിൽ എസ് ജെ സൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം മുരളി ജി നിർവഹിക്കുന്നു. കാർത്തിക ശ്രീനിവാസ് ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നു. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ഓഗസ്റ്റ് 29 2024ൽ റിലീസ് ചെയ്യും. പി ആർ ഒ – ശബരി

മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ ഒന്നിക്കുന്നു; ആരാധകർക്ക് ട്രീറ്റ് ഒരുക്കി വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’ ടീസർ…

‘ടർബോ’യിലെ മമ്മൂട്ടിയുടെ വൈകാരിക രംഗം കണ്ട് കണ്ണീർ വന്നതിൻ്റെ കാരണം വെളിപ്പെടുത്തി അഷ്‌കർ സൗദാൻ…