കാർത്തിയുടെ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ജൂലൈ 15ന് ആരംഭിക്കുന്നു; ‘സർദാർ 2’ പൂജ നടന്നു…
തമിഴ് സൂപ്പർതാരം കാർത്തിയെ നായകനാക്കി പി എസ് മിത്രൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ‘സർദാറി’ന്റെ രണ്ടാംഭാഗം ചിത്രീകരണം ആരംഭിക്കുന്നു. ‘സർദാർ 2’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം പ്രിൻസ് പിക്‌ചേഴ്‌സ് ആണ് നിർമ്മിക്കുന്നത്. 2024 ജൂലൈ 15ന് ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കും. അതിഗംഭീരമായ സെറ്റ് ആണ് ചെന്നൈയിൽ ചിത്രത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പൂജ നടന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാർത്തി ഉൾപ്പെടെയുള്ളവർ പങ്കുവെച്ചു. 2022ൽ പുറത്തിറങ്ങിയ ‘സർദാർ’ ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ്. റാഷി ഖന്ന, രജിഷ വിജയൻ, ചങ്കി പാണ്ഡെ, ലൈല എന്നിവരും അഭിനയിച്ച ഈ ചിത്രത്തിൽ കാർത്തി രണ്ട് വേഷങ്ങളിൽ ആണ് എത്തിയത്. രണ്ടാം ഭാഗത്തിന്റെ താരനിരയെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും.
എസ് ലക്ഷ്മൺ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്. ജോർജ്ജ് സി വില്യംസാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം: വിജയ് വേലുക്കുട്ടി, സ്റ്റണ്ട് ഡയറക്ടർ: ദിലീപ് സുബ്ബരായൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ നമ്പ്യാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എപി പാൽ പാണ്ടി, പിആർഒ: ശബരി.