in

ആർആർആർ: മൂന്നാം ദിവസം 500 കോടി ക്ലബ്ബിൽ; ചരിത്ര വിജയം…

ആർആർആർ: മൂന്നാം ദിവസം 500 കോടി ക്ലബ്ബിൽ; ചരിത്ര വിജയം…

വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തിയ ‘ആർആർആർ’ എന്ന എസ് എസ് രാജമൗലി ചിത്രം മൂന്ന് ദിവസത്തെ വീക്കെൻഡ് ബോക്സ് ഓഫീസ് റൺ പൂർത്തിയാക്കിയിരിക്കുക ആണ്. മൂന്ന് ദിവസം കൊണ്ട് ചിത്രത്തിന് 500 കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ട്രേഡ് അനലിസിറ്റ് തരൻ ആദർശ് ഇക്കാര്യം സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്തു.

ജൂനിയർ എൻടിആറും രാം ചരണും നായകന്മാർ ആയ ചിത്രം വലിയ ഒരു ബോക്സ് ഓഫീസ് ഹിറ്റിലേക്ക് ആണ് നീങ്ങുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. രാജമൗലി തന്നെ ഒരു താരം ആണെന്നും നല്ല കണ്ടന്റ് ഉള്ളത് ചിത്രത്തിന് മികച്ച റൺ ഉറപ്പ് വരുത്തും എന്നും തരൻ ആദർശ് അഭിപ്രായപ്പെടുന്നു.

ഹിന്ദി വെർഷൻ മാത്രം ഇന്ത്യയിൽ നിന്ന് 74.5 കോടിയുടെ വീക്കെൻഡ് കളക്ഷൻ ആണ് നേടിയത്. ഞായറാഴ്ച നേടിയ 31.5 കോടി എന്ന കളക്ഷൻ പാന്റമിക് കാലഘട്ടത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സിംഗിൾ ഡേ കളക്ഷൻ ആണ് (ഹിന്ദി). ആദ്യമായി ആണ് ഈ കാലഘട്ടത്തിൽ ഒരു ഹിന്ദി ചിത്രം 30 കോടി സിംഗിൾ ഡേ കൽഷൻ ആയി കിട്ടുന്നത്.

ആദ്യ ദിനത്തിൽ ചിത്രം 223 കോടി രൂപയുടെ കളക്ഷൻ ആണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. കേരളത്തിൽ നിന്ന് 4 കോടി ആണ് ആദ്യ ദിനത്തിൽ ഗ്രോസ് കളക്ഷൻ ആയി ലഭിച്ചത്. ഓവർ സീസ് മാർക്കറ്റിൽ നിന്ന് 67 കോടി രൂപ കളക്ഷൻ വന്നു.

“ജാഗ്രത, ചെകുത്താൻ വരുന്നുണ്ട്”, ലൂസിഫർ 2വിന്റെ വരവിനെ ഓർമ്മപ്പെടുത്തി പൃഥ്വിരാജ്…

“നിങ്ങളാരും കണ്ടിട്ടില്ലാത്ത ആ മൈക്കിൾ”; ‘ഭീഷ്മ പർവ്വ’ത്തിന് ഒരു പുതുപുത്തൻ ട്രെയിലർ…