“ജാഗ്രത, ചെകുത്താൻ വരുന്നുണ്ട്”, ലൂസിഫർ 2വിന്റെ വരവിനെ ഓർമ്മപ്പെടുത്തി പൃഥ്വിരാജ്…
മലയാള സിനിമയിലെ ഏറ്റവും വലിയ ഹൈപ്പിൽ പ്രഖ്യാപനം നടത്തിയ ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. എൽ 2 എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ചിത്രം മലയാള സിനിമയുടെ വിപണി മറ്റൊരു തലത്തിലേക്ക് ഉയർത്തും എന്ന പ്രതീക്ഷയാണ് സിനിമാ ലോകത്തിന്. നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിനെ കുറിച്ചുള്ള പരാമർശങ്ങൾ വരുമ്പോൾ എല്ലാം ആവേശം തീർക്കുന്ന കാഴ്ച പല തവണ കണ്ടത് ആണ്.
2019 മാർച്ച് 28ന് ആയിരുന്ന ലൂസിഫർ റിലീസ് ആയത്. ഇന്നിപ്പോൾ ചിത്രം ഇറങ്ങിട്ട് മൂന്ന് വർഷങ്ങൾ തികയുക ആണ്. ഇപ്പോളിതാ ലൂസിഫറിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ അതി ഗംഭീര ക്യാപ്ഷൻ നൽകി പോസ്റ്റ് ഇട്ടിരിക്കുക ആണ് പൃഥ്വിരാജ്. ഡെൻസൽ വാഷിംഗ്ടണിന്റെ വാക്കുകൾ ആണ് താരം ഇതിനായി കടമെടുത്ത്. അതിന്റെ മലയാളം പരിഭാഷ ഇങ്ങനെ:
“നിങ്ങളുടെ ഏറ്റവും മികച്ച നിമിഷത്തിൽ… വളരെയധികം ശ്രദ്ധിക്കുക. അപ്പോഴാണ് പിശാച് നിങ്ങൾക്കായി വരുന്നത്!” – ഡെൻസൽ വാഷിംഗ്ടൺ. ലൂസിഫർ കഥാപത്രത്തിന്റെ ചിത്രവും എൽ 2 എന്ന ഹാഷ് ടാഗും ചേർത്ത് ആണ് സോഷ്യൽ മീഡിയയിൽ ഈ വാക്കുകൾ പങ്കുവെച്ചത്. ആരാധകർക്ക് ആഘോഷമാക്കാൻ അത് പോരെ.
“At your highest moment…be careful. That’s when the DEVIL comes for you!” – Denzel Washington.#L2 pic.twitter.com/epWLxWI1ax
— Prithviraj Sukumaran (@PrithviOfficial) March 28, 2022
അതേസമയം, മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. അടുത്തതായി തയ്യാറാകുന്ന ആശിർവാദ് സിനിമാസിന്റെ മൂന്ന് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. കോവിഡ് പ്രതിസന്ധികൾ കാരണം നീണ്ട് പോയ ചിത്രം മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും മറ്റ് ചിത്രങ്ങളുടെ തിരക്കുകൾക്ക് ശേഷം തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ തിരക്കിൽ ആണ് മോഹൻലാൽ. പൃഥ്വിരാജ് ആകട്ടെ ആടുജീവിതം എന്ന ചിത്രത്തിന്റെ തിർക്കുകകളിലേക്കും കടക്കുക ആണ്.