ഡ്രാമാ ത്രില്ലറുമായി ‘ഇലവീഴാ പൂഞ്ചിറ’ സംവിധായകൻ; താരനിരയിൽ റോഷൻ മാത്യുവും ദിലീഷ് പോത്തനും
ഏറെ ശ്രദ്ധേയമായ ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രം ഒരുക്കിയ ഷാഹി കബീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു. ഡ്രാമ- ത്രില്ലർ ജോണറിലാണ് ഒരുക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു.
രാജേഷ് മാധവന്‍, സുധി കോപ്പ,അരുണ്‍ ചെറുകാവില്‍,ലക്ഷ്മി മേനോൻ,ക്രിഷാ കുറുപ്പ്,നന്ദനുണ്ണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്നു വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അനിൽ ജോൺസൺ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ ഡിസൈനർ-ദീലീപ് നാഥ്,എഡിറ്റർ-പ്രവീൺ മംഗലത്ത്, സൗണ്ട് മിക്സിംഗ്-സിനോയ് ജോസഫ്,ചിഫ് അസോസിയേറ്റ്-ഷെല്ലി സ്രീസ്,പ്രൊഡക്ഷൻ കൺട്രോളർ-ഷെബിർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്-അഭിലാഷ് മുല്ലശ്ശേരി, പബ്ലിസിറ്റി ഡിസൈൻ- തോട്ട് സ്റ്റേഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ-ആദർശ്, പി ആർ ഒ-എ എസ് ദിനേശ്.