in

“അഭ്യൂഹങ്ങൾക്ക് വിട, ഹനുമാൻ ആയി എത്തുന്നത് റിഷഭ് ഷെട്ടി തന്നെ”; ‘ജയ് ഹനുമാൻ’ ഫസ്റ്റ് ലുക്ക് പുറത്ത്…

“അഭ്യൂഹങ്ങൾക്ക് വിട, ഹനുമാൻ ആയി എത്തുന്നത് റിഷഭ് ഷെട്ടി തന്നെ”; ‘ജയ് ഹനുമാൻ’ ഫസ്റ്റ് ലുക്ക് പുറത്ത്…

‘ഹനുമാൻ’ എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജയ് ഹനുമാനി’ൽ നായകനായി എത്തുന്നത് കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി സംവിധായകൻ പ്രശാന്ത് വർമ്മ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തിറങ്ങി. കൈയ്യിൽ ശ്രീരാമ ഭഗവാന്റെ വിഗ്രഹം ആദരവോടെ പിടിച്ച്, ഒരു കാലിൽ മുട്ടുകുത്തി ഇരിക്കുന്ന ഹനുമാൻ എന്ന കഥാപാത്രമായി റിഷഭ് ഷെട്ടിയെ പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നു.

തെലുങ്കിലെ വമ്പൻ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ജയ് ഹനുമാൻ നിർമ്മിക്കുന്നത്. കാന്താരയിലൂടെ വലിയ ജനശ്രദ്ധ നേടിയ റിഷഭ് ഷെട്ടിയ്ക്കും സമകാലിക കഥകളെ പുരാണങ്ങളുമായി സംയോജിപ്പിക്കുന്നതിൽ വൈഭവമുള്ള പ്രശാന്ത് വർമ്മയ്ക്കും ഒപ്പം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിക്കുന്ന മൈത്രി മൂവി മേക്കേഴ്‌സും കൂടി ചേരുമ്പോൾ ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി ഇത് മാറുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ:

ഹനുമാൻ്റെ അഗാധമായ ഭക്തിയും ശക്തിയും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ബലിഷ്ഠമായ ശരീരത്തോടെ റിഷഭിനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഐതിഹാസിക വ്യക്തിത്വത്തെ അദ്ദേഹം എങ്ങനെ സ്ക്രീനിൽ ജീവസുറ്റതാക്കുന്നു എന്നറിയാൻ ആരാധകർ ഇനി ആകാംക്ഷയോടെ കാത്തിരിക്കും എന്നത് തീർച്ച. തകർക്കാനാവാത്ത ശക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ ഹനുമാന്റെ കഥ പറയുന്ന ചിത്രം വമ്പൻ ആക്ഷൻ ചിത്രമായാണ് പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്നത്. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉയർന്ന ബജറ്റിലും മികച്ച സാങ്കേതിക നിലവാരത്തിലുമായിരിക്കും ഒരുക്കുന്നത്. പിആർഒ- ശബരി

ജയം രവിയുടെ ‘ബ്രദര്‍’ നാളെ തിയേറ്ററുകളിൽ എത്തും; 35 ലക്ഷം കാഴ്ചക്കാരുമായി ട്രെയിലർ ട്രെൻഡിങ്…

മാസ് പരിവേഷത്തിൽ ധീരയോദ്ധാവായി സൂര്യയെ അവതരിപ്പിച്ച് കങ്കുവയിലെ ഗാനം; ‘തലൈവനെ’ ലിറിക് വീഡിയോ പുറത്ത്