നായകനാകുന്ന ചിത്രം നിർമ്മിക്കാൻ രവി മോഹൻ; ‘ബ്രോ കോഡ്’ വരുന്നു

ചലച്ചിത്രലോകത്ത് പുതിയ ചുവടുവെപ്പുകളുമായി തമിഴ് നടൻ രവി മോഹൻ. ഇത്തവണ അദ്ദേഹം നായകനാകുന്നതിനൊപ്പം നിർമ്മാതാവിന്റെ വേഷത്തിലും എത്തുന്നു എന്നതാണ് പ്രധാന ആകർഷണം. രവി മോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രമായ ‘ബ്രോ കോഡ്’ സംവിധാനം ചെയ്യുന്നത് ശ്രദ്ധേയനായ കാർത്തിക് യോഗിയാണ്.
‘ഡിക്കിലൂന’, ‘വടക്കുപട്ടി രാമസാമി’ തുടങ്ങിയ വിജയചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കാർത്തിക് യോഗിയുടെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ‘ബ്രോ കോഡ്’.
ഒരു ആക്ഷൻ കോമഡി എന്റർടെയ്‌നറായിരിക്കും ഈ ചിത്രം എന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്. പ്രശസ്ത നടൻ എസ്.ജെ. സൂര്യയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രവി മോഹനും എസ്.ജെ. സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ – ശബരി.