in

പുഷ്പരാജിന് വൻ വരവേൽപ്പ് നല്കാൻ മലയാളവും; ‘പുഷ്പ 2’ പ്രൊമോഷന് അല്ലു അർജുൻ 27ന് കൊച്ചിയിൽ…

പുഷ്പരാജിന് വൻ വരവേൽപ്പ് നല്കാൻ മലയാളവും; ‘പുഷ്പ 2’ പ്രൊമോഷന് അല്ലു അർജുൻ 27ന് കൊച്ചിയിൽ…

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രൊമോഷന്റെ ഭാഗമായി മലയാളത്തിന്റെ സ്വന്തം അല്ലു അർജുൻ കേരളത്തിലും എത്തുന്നു. നവംബർ 27ന് വൈകീട്ട് അഞ്ചിന് കൊച്ചി ഗ്രാൻഡ് ഹയാത്തിലാണ് അല്ലു മലയാളികളെ നേരിൽ കാണുന്നത്. പട്ന, ചെന്നൈ എന്നിവടങ്ങളിലെ പ്രൊമോഷൻ ഇവന്റ്റുകൾക്ക് ശേഷമാണിപ്പോൾ അല്ലു കൊച്ചിയിൽ എത്തുന്നത്. ഡിസംബ‍ർ അഞ്ചിനാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.

‘പുഷ്പ ഇനി നാഷണല്ല, ഇന്‍റർനാഷണൽ!’ എന്ന ഡയലോഗുമായി എത്തിയ ചിത്രത്തിന്റെ ട്രെയിലർ ദിവസങ്ങൾക്ക് മുൻപ് പുറത്തുവരികയും തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്ന് ഉറപ്പിക്കുന്നത് ആയിരുന്നു ട്രെയിലർ. കുറിക്കുകൊള്ളുന്ന മാസ് ഡയലോഗുകളും കളർഫുൾ ദൃശ്യമികവും മാസ്മരിക സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ വിരുന്നും എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കംപ്ലീറ്റ് പാക്കേജായിരിക്കും രണ്ടാം ഭാഗം എന്ന പ്രതീക്ഷ നല്കുകയാണ് ട്രെയിലർ.

പുഷ്പരാജായി അല്ലു അർജ്ജുനും ഭൻവർസിംഗ് ഷെഗാവത്തായി ഫഹദ് ഫാസിലും ശ്രീവല്ലിയായി രശ്മികയും പുഷ്പ ഒരിക്കൽ കൂടി ‘പുഷ്പ: ദ റൈസി’ന് ശേഷം ഒരിക്കൽ കൂടി ബിഗ് സ്ക്രീനിൽ എത്തുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ. സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സുകുമാർ സംവിധാനം ചെയ്ത ചിത്രം മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്ന് ആണ് നിർമ്മിച്ചത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത്. റിലീസ് ദിവസം 24 മണിക്കൂറും ചിത്രത്തിന് കേരളത്തിൽ പ്രദർശനം ഉണ്ടെന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് അറിയിച്ചിട്ടുണ്ട്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ. ചിത്രത്തിലെ ‘കിസ്സിക്’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

കാത്തിരുന്ന ‘പുഷ്പ 2’വിലെ ഡാൻസ് നമ്പർ പുറത്ത്; അല്ലുവും ശ്രീലീലയും തിളങ്ങിയ ഗാനം കാണാം…

മോഹൻലാൽ ഉൾപ്പെടെ വമ്പൻ സൂപ്പർതാരനിര അണിനിരക്കുന്ന വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’യുടെ റിലീസ് പ്രഖ്യാപിച്ചു…