കാത്തിരുന്ന ‘പുഷ്പ 2’വിലെ ഡാൻസ് നമ്പർ പുറത്ത്; അല്ലുവും ശ്രീലീലയും തിളങ്ങിയ ഗാനം കാണാം…

റിലീസിന് ഒരുങ്ങുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ 2: ദ റൂളി’ലെ ‘കിസ്സിക്’ സോങ് പുറത്തിറങ്ങി. ഐക്കൺ സ്റ്റാർ അല്ലു അർജുന് ഒപ്പം ഈ ഡാൻസ് നമ്പറിൽ ചുവടുകളുമായി എത്തിയിരിക്കുന്നത് ഡാൻസിംഗ് ക്യൂൻ ശ്രീലീല ആണ്. ഗാനത്തിലെ ചില രംഗങ്ങളും ബിഹൈൻഡ് ദ സീനും ഒക്കെ ഉൾപ്പെടുത്തിയ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പുഷ്പ: ദ റൈസ് എന്ന ആദ്യ ഭാഗത്തിലെ ‘ഊ ആണ്ടവാ’ ഡാൻസ് നമ്പറിൽ സമാന്തയായിരുന്നു പുഷ്പരാജിന് ഒപ്പം ചുവട് വെച്ചത്. വൻ ഹിറ്റ് ആയ ഈ ഗാനത്തിന് ശേഷം ഇക്കുറി രണ്ടാം ഭാഗത്തിലെ ഡാൻസ് നമ്പറിൽ ഡാൻസിംഗ് ക്യൂൻ ശ്രീലീല എത്തുന്നതിന്റെ ആവേശത്തിൽ ആയിരുന്നു ആരാധകർ. മഹേഷ് ബാബുവിന്‍റെ ‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലെ പ്രകടനത്തിന് ശേഷം ഒരിക്കൽ കൂടി വൻ തരംഗം ശ്രീലല സൃഷ്ടിക്കും എന്ന് തന്നെയാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഫുൾ വീഡിയോ ഗാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. വീഡിയോ കാണാം:
ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ എത്തുന്ന പുഷ്പ 2: ദ റൂൾ സംവിധാനം ചെയ്തിരിക്കുന്നത് സുകുമാർ ആണ്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്ന് നിർമ്മിച്ച ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.