ടൊവിനോയെയും ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെയും പ്രശംസിച്ച് പ്രമുഖ സംവിധായകർ…
ടൊവിനോ തോമസ് നായകനായ ഏറ്റവും പുതിയ ചിത്രമായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ കഴിഞ്ഞ ആഴ്ച ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. സംവിധായകൻ ഡാർവിൻ കുരിയാക്കോസ് സംവിധാനം ചെയ്ത ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്നും നിരൂപകർക്ക് ഇടയിൽ നിന്നും ഒരേ പോലെ മികച്ച പ്രതികരണങ്ങൾ ആണ് ആദ്യ ദിവസങ്ങൾ മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പൊൾ ചിത്രത്തിൻ്റെ തിയേറ്റർ പ്രദർശനങ്ങൾ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ പ്രശംസകളുമായി മലയാള സിനിമയിലെ പ്രമുഖ സംവിധായകരും എത്തിയിരിക്കുകയാണ്. സംവിധായകൻ സിബി മലയിൽ സംവിധായകരും നടന്മാരായ നാദിർഷ, സൗബിൻ ഷാഹിർ എന്നിവരും സംവിധായകനായി അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്ന പ്രശസ്ത തിരക്കഥാകൃത്ത് എസ് എൻ സ്വാമി എന്നിവർ ആണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
സിബി മലയിൽ – “നന്നായി ചെയ്തിട്ടുണ്ട്, നല്ല പടം.ഇത് വലിയ റിയലിസ്റ്റിക് ആയിട്ടുള്ള രീതിയിൽ ആണ് ചെയ്തിരിക്കുന്നത്. പുതിയ ഡയറക്ടർ ആണെന്ന് തൊന്നിക്കാത്ത രീതിയിലുള്ള മേക്കിംഗ് ആണ്. നല്ല ഇൻ്ററെസ്റ്റിംഗ് ആണ്. ഓഡിയൻസ് ഒക്കെ നല്ല ഇൻ്ററെസ്റ്റിംഗ് ആയി കണ്ടിരിക്കുന്നു.”
എസ് എൻ സ്വാമി – “നല്ല പടം. ഒരുപാട് ഇഷ്ടപ്പെട്ടു. ത്രില്ലിംഗ് എന്ന് പറഞ്ഞാൽ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ടേൺസും ഒക്കെ ഒരുപാട് ഉണ്ട്, അവസാനം വരെയും ഉണ്ട്. എന്തോരം അർട്ടിസ്സുകളാ എല്ലാവരും നന്നായിട്ടുണ്ട്. ടൊവിനോ തോമസിൽ നിന്ന് ഇത്രയും സട്ടിലും ഇങ്ങനെ മെച്ചൂരിറ്റിയുമുള്ള ആക്ടിംഗ് ഞാൻ ആദ്യമായിട്ടാ കാണുന്നത്. അത് വളരെ ഇഷ്ടപ്പെട്ടു”
നാദിർഷ – “നല്ല കാസ്റ്റിംഗ്, നല്ല സ്ക്രിപ്റ്റിംഗ്, നല്ല മേക്കിംഗ്. ആർട്ട് ഒക്കെ ഗംഭീരമായിട്ടുണ്ട്. എല്ലാം ഡീറ്റൈൽ ചെയ്തിട്ട് എല്ലാ സെക്ഷനും കവർ ചെയ്തിട്ടുണ്ട്. ഓരോ സെക്കൻ്റ്സിലും നെക്സ്റ്റ് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടാക്കുന്നുണ്ട്. അതാണ് ഇപ്പോളത്തെ സിനിമയ്ക്ക് ആവശ്യം.”
സൗബിൻ ഷാഹിർ – “നല്ല പടം. നല്ല മേക്കിംഗ്, നല്ല ത്രില്ലിംഗ് ആയിരുന്നു. എല്ലാവരും കാണണം, ഇഷ്ടപ്പെടും. ടൊവിനോ ഫുൾ ടൈം സൂപ്പറല്ലേ.”
1990 കാലഘട്ടം പശ്ചാത്തലമാക്കി ഒരുക്കിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയിലെ രണ്ട് പകുതികളിലായി രണ്ട് കേസുകൾ ടൊവിനോ അവതരിപ്പിക്കുന്ന എസ് ഐ ആനന്ദ് നാരായണൻ എന്ന നായക കഥാപാത്രം അന്വേഷിക്കുന്നു. ചിത്രത്തിന്റെ റിവ്യു വായിക്കാം.
English Summary: Prominent Malayalam Directors Praise Tovino Thomas and his movie “Anweshippin Kandethum”