in

റോഷാക്ക് സംവിധായകൻ ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം ‘നോബഡി’ ചിത്രീകരണം ആരംഭിക്കുന്നു; അപ്‌ഡേറ്റ് പുറത്ത്

റോഷാക്ക് സംവിധായകൻ ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം ‘നോബഡി’ ചിത്രീകരണം ആരംഭിക്കുന്നു; അപ്‌ഡേറ്റ് പുറത്ത്

ആസിഫ് അലി നായകനായ കെട്ട്യോളാണെന്റെ മാലാഖ, മമ്മൂട്ടി നായകനായ റോഷാക്ക് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനാവുന്നു. കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രത്തിന്റെ പേര് ‘നോബഡി’ എന്നാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് അപ്‌ഡേറ്റ് ആണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്.

ഏപ്രിൽ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസിന് ശേഷം ഈ നിസാം ബഷീർ ചിത്രത്തിൽ അഭിനയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നറിയുന്നു. മാർച്ച് 27 നാണ് എമ്പുരാൻ ആഗോള റിലീസായി എത്തുക. അതിനു മുൻപായി ജയൻ നമ്പ്യാർ ഒരുക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ജോലികളും പൃഥ്വിരാജ് പൂർത്തിയാക്കും.

ഇ4 എന്റർടെയ്ൻമെൻറ്സും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് നോബഡി എന്ന ഈ പുതിയ ചിത്രം നിർമ്മിക്കുന്നത്. ഇവർ ഒരുമിച്ചു നിർമ്മിച്ച ഗുരുവായൂരമ്പല നടയിൽ എന്ന വിപിൻ ദാസ് ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായത്. സമീർ അബ്ദുൾ രചന നിർവഹിച്ച ചിത്രത്തിൽ ആക്ഷൻ, ത്രിൽ, ഹെയ്‌സ്റ്റ് എന്നിവക്ക് പ്രാധാന്യം ഉള്ളതിനൊപ്പം തന്നെ ഇതൊരു ഫാമിലി ഡ്രാമയും കൂടി ആയിരിക്കുമെന്നും സംവിധായകൻ നിസാം ബഷീർ വെളിപ്പെടുത്തിയിരുന്നു.

ഇബിലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ആള് കൂടിയാണ് സമീർ അബ്ദുൾ. ചിത്രത്തിലെ മറ്റു താരങ്ങളുടെ പേരുകളോ അണിയറപ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങളോ ഒന്നും തന്നെ ഇത്തവരുടെ പുറത്ത് വിട്ടിട്ടില്ല. അവ വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബിഗ് എംസ് ഒന്നിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത് ലേഡി സൂപ്പർസ്റ്റാർ നയൻ‌താര; വീഡിയോ വൈറൽ, മഹേഷ് നാരായണൻ ചിത്രത്തിന്റെ അപ്ഡേറ്റ്സ്…

ജഗദീഷും ഇന്ദ്രൻസും പ്രശാന്ത് അലക്സാണ്ടറും ഒന്നിക്കുന്ന ഫാമിലി എൻ്റർടെയ്നർ മാർച്ച് ഏഴിന്; ‘പരിവാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ