in

“റാഗിങ്ങ് രംഗങ്ങളിൽ അമൃതം ഗമയിലെ മോഹൻലാലിനെ പ്രണവ് ഓർമ്മിപ്പിച്ചു”

“റാഗിങ്ങ് രംഗങ്ങളിൽ അമൃതം ഗമയിലെ മോഹൻലാലിനെ പ്രണവ് ഓർമ്മിപ്പിച്ചു”

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം പ്രേക്ഷകർ തീയേറ്ററുകളിൽ ആഘോഷത്തോടെ ആണ് സ്വീകരിച്ചത്. ഞായർ ലോക്ക്ഡൗൺ കാരണം കഴിഞ്ഞ ദിവസം ഹൃദയത്തിന് ഒരിടവേള വന്നു എങ്കിലും ഇന്ന് വീണ്ടും പ്രദർശനം ആരംഭിച്ചു.

ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ ഒട്ടാകെ നിറയുന്ന കൂട്ടത്തിൽ ടിഎൻ പ്രതാപൻ എംപിയും ഹൃദയത്തെ കുറിച്ച് മനസ്സ് നിറഞ്ഞു എഴുതി. എംപിയുടെ കുറിപ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഹൃദയം സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരെയും ടി എൻ പ്രതാപൻ എംപി പ്രശംസിച്ചു. സംവിധായകൻ വിനീത്, സംഗീതം ഒരുക്കിയ ഹിഷാം അബ്‌ദുൾ വാഹബ്, നിർമ്മാതാവ് വിശാഖ് ൽ, നടീ നടന്മാർ എല്ലാവരെയും അദ്ദേഹം പ്രശംസിച്ചു.

ഇതിൽ പ്രണവിനെ കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “പ്രണവ് മോഹൻലാൻ അരുൺ എന്ന ഈ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. ‘ഹൃദയം’ എന്ന ചിത്രത്തെ കുറിച്ച് ഏറ്റവും കൂടുതൽ ആളുകൾക്കുണ്ടായിരുന്ന ആകാംക്ഷ ഒരുപക്ഷെ പ്രണവിന്റെ പ്രകടനം തന്നെയായിരിക്കും. അതാവട്ടെ ഗംഭീരമാക്കിയിരിക്കുന്നു. പ്രത്യേകിച്ചും നെഗെറ്ററ്റീവ് ഭാവങ്ങളോടെയുള്ള പ്രകടനകൾ അതിഗംഭീരമാണ് എന്നെനിക്ക് തോന്നി. റാഗിങ്ങ് രംഗങ്ങളിൽ ‘അമൃതം ഗമയ’യിലെ മോഹൻലാലിനെ പ്രണവ് ഓർമ്മിപ്പിച്ചു.”

ഹൃദയം സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ടി എൻ പ്രതാപൻ എംപി പങ്കു വെച്ചു കുറിപ്പ്:

“മമ്മൂക്കയുടെ സിബിഐ ലുക്ക് കാണാൻ ആണ് ലൊക്കേഷനിൽ പോയത്”: ടിനു പാപ്പച്ചൻ

മണിക്കൂറുകൾ ബാക്കി, ‘ബ്രോ ഡാഡി’ പ്രേക്ഷകരിലേക്ക് എത്തുന്നു…