മണിക്കൂറുകൾ ബാക്കി, ‘ബ്രോ ഡാഡി’ പ്രേക്ഷകരിലേക്ക് എത്തുന്നു…
മോഹൻലാൽ – പൃഥ്വിരാജ് കൂട്ട്കെട്ട് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം ‘ബ്രോ ഡാഡി’ ഒടിടി റിലീസ് ആയി ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുറത്തിറക്കുന്ന ചിത്രം രാത്രി 12 മണിക്ക് ആണ് സ്‌ട്രീമിംങ്ങ് ആരംഭിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുക ആണ്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടനായും പ്രധാന വേഷത്തിൽ അദ്ദേഹം എത്തുന്നുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനായി ആണ് എത്തുന്നത്. മീന, കല്യാണി പ്രിയദർശൻ എന്നിവർ ആണ് നായികമാർ.
ലാലു അലക്സ്, കനിഹ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജഗദീഷ്, ലാലു അലക്സ്, മല്ലിക സുകുമാരൻ തുടങ്ങിയവരും അഭിനയിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.