in , ,

“ഇത് ആരാധകർ കാത്തിരുന്ന ഗാനം”; 6 ഭാഷകളിലും മലയാളം വരികളിൽ തുടങ്ങുന്ന ‘പുഷ്പ 2’ ഗാനം എത്തി…

“ഇത് ആരാധകർ കാത്തിരുന്ന ഗാനം”; 6 ഭാഷകളിലും മലയാളം വരികളിൽ തുടങ്ങുന്ന ‘പുഷ്പ 2’ ഗാനം എത്തി…

‘പുഷ്പ 2: ദ റൂൾ’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ ഒരു ഗാനം എല്ലാ ഭാഷകളിലും മലയാളം വരികളിൽ ആകും തുടങ്ങുക എന്ന് അല്ലു അർജുൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ ഗാനത്തിന്റെ ഫുൾ വെർഷൻ റിലീസ് ചെയ്തിരിക്കുക ആണ്. പീലിംസ്സ് എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ഗാന രംഗത്തിൽ കിടിലൻ ഡാൻസ് സ്റ്റെപ്പുമായി ആണ് അല്ലു അർജുനും നായിക രശ്മിക മന്ദാനയും എത്തുന്നത്.

പ്രണവം ശശിയും സിത്താര കൃഷ്ണകുമാറും ചേർന്ന് ആലാപിച്ച ഗാനത്തിന് വരികൾ രചിച്ചത് സിജു തുറവൂർ ആണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം. എല്ലാ ഭാഷകളിലും ആവർത്തിക്കുന്ന വരികൾ ആലപിച്ചത് അപർണ ഹരികുമാർ, ഇന്ദു സനത്, ഗായത്രി രാജീവ് എന്നിവർ ചേർന്നാണ്. ഗാനം:

ഐക്കൺ സ്റ്റാർ അല്ലു അർജ്ജുനും ഡാൻസിംഗ് ക്യൂൻ ശ്രീലീലയും ഒരുമിച്ച ‘കിസ്സിക്’ എന്ന ഗാനത്തിന് പിന്നാലെയാണ് ചിത്രത്തിലെ ‘പീലിംഗ്സ്’ എന്ന ഈ ഗാനം എത്തിയിരിക്കുന്നത്. ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ അഞ്ചിന് ആണ് റിലീസ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 12,000 സ്ക്രീനുകളിൽ ആണ് ചിത്രത്തിന്റെ റിലീസ്.

സുകുമാർ സംവിധാനം ചെയ്ത ചിത്രം ‘പുഷ്പ: ദ റൈസ്’ എന്ന പാൻ ഇന്ത്യൻ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്ന് നിർമ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. കേരളത്തിൽ ഇന്ന് മുതൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

അമൽ നീരദിന്റെ ‘ബോഗയ്‌ന്‍വില്ല’ അഞ്ച് ഭാഷകളിൽ ഇനി ഒടിടിയിൽ; റിലീസ് തീയതി പുറത്ത്

ഫീൽ ഗുഡ് വൈബിൽ എയറിൽ പറന്ന് ‘അമ്പാൻ’; കൗതുകമായി ‘പൈങ്കിളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ