പഴയ ദിലീപ് ചിത്രങ്ങളുടെ വൈബിൽ ‘പവി കെയർ ടേക്കർ’ ടീസർ…
ദിലീപിനെ നായകനാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ പവി കെയർ ടേക്കറിൻ്റെ ടീസർ പുറത്തിറങ്ങി. 1 മിനിറ്റ് 46 സെക്കൻ്റ് ദൈർഘ്യമുള്ള ടീസർ പഴയ ദിലീപ് ചിത്രങ്ങളുടെ അതേ വൈബ് സൃഷ്ടിക്കുന്നുണ്ട്. ഒരു അപ്പാർട്ട്മെൻ്റ് കോംപ്ലക്സിലെ കെയർ ടേക്കറിൻ്റെ റോളിൽ ആണ് ദിലീപ് ഈ ചിത്രത്തിൽ എത്തുന്നത്. പവി എന്ന് അറിയപ്പെടുന്ന പവിത്രൻ അയാണ് ദിലീപ് അഭിനയിച്ചിരിക്കുന്നത്.
റൊമാൻ്റിക് എലമൻ്റ്സ് അടങ്ങിയ ഒരു പക്കാ കോമഡി എൻ്റർടെയ്നർ പ്രതീക്ഷ ആണ് ടീസർ നൽകിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ പ്രതീക്ഷ തന്നെയാണ് നൽകിയത്. ഒറ്റക്ക് ജീവിക്കുന്ന ഒരാൾ, അല്ലറ ചില്ലറ ചുറ്റിയുള്ള അനാവശ്യമായി എല്ലാ കാര്യങ്ങളിലും കയറി തലയിടുന്ന ഒരാൾ തുടങ്ങിയ വിശേഷണങ്ങൾ ആണ് ടീസറിൽ പല കഥാപാത്രങ്ങൾ ദിലീപിൻ്റെ കഥാപാത്രത്തിന് നൽകുന്നത്. ടീസർ:
ദിലീപിനെ കൂടാതെ ജോണി ആൻ്റണി, രാധിക ശരത്കുമാർ, ധർമജൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അരവിന്ദൻ്റെ അതിഥികൾ, 3 ഡോട്ട്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ രാജേഷ് രാഘവൻ ആണ് ചിത്രം രചിച്ചത്. സനു താഹിർ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ദീപു ജോസഫും സംഗീതം മിഥുൻ മുകുന്ദനും നിർവഹിച്ചിരിക്കുന്നു.