in , ,

“ഇനി വരല്ലേ എന്ന് പറ”; ചിരി പടർത്തി ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ടീസർ…

“ഇനി വരല്ലേ എന്ന് പറ”; ചിരി പടർത്തി ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ടീസർ…

ശ്രീനാഥ്‌ ഭാസി നായകനാകുന്ന പുതിയ ചിത്രമായ ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ തിയേറ്റർ റിലീസിന് ഒരുങ്ങുക ആണ്. ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഗ്രെയ്‌സ് ആന്റണി, ആൻ ശീതൾ എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്. രാജേഷ് മാധവൻ, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഖദ, രഞ്ജി കാങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, രാജാ മാത്യു, ഉണ്ണി മഠത്തിൽ, നഥാനിയേൽ, ശ്രീ. തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹാസ്യത്തിന് പ്രാധാന്യം കൊടുത്തു ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

ഒരു പോളിംഗ് ബൂത്തിലെ കാഴ്ചകൾ ആണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പല വേഷങ്ങളിൽ എത്തിയ വോട്ട് ചെയ്ത് മടങ്ങുന്ന ഗ്രെയ്‌സ് ആന്റണിയും, തിരിച്ചു അറിഞ്ഞിട്ടും അതിന് അനുവദിക്കുന്നവരെയും ആണ് ടീസറിൽ കാണാൻ കഴിയുന്നത്. ഈ ചിരിപടർത്തുന്ന രംഗങ്ങൾ ചിത്രത്തിന്റെ നിന്ന് പ്രതീക്ഷിക്കാവുന്നത് എന്തെന്ന സൂചനകൾ ആണ് നൽകുന്നത്. ഒരു മികച്ച കോമഡി എന്റർടൈനർ തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ടീസർ:

ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ ഒടിടി സ്‌ട്രീമിംഗ്‌ ആരംഭിച്ചു…

ഗ്ലാമറസ് ഡാൻസുമായി കൃതിയും ശ്രദ്ധ കപൂറും; വരുൺ ധവാന്റെ ‘ഭേഡിയ’യിലെ വീഡിയോ ഗാനം…