in ,

കയ്യടിക്കാം യഥാർത്ഥ കഥയുടെ അതിശക്തമായ ഈ ദൃശ്യ ഭാഷ്യത്തിന്; ‘പട’ റിവ്യൂ…

അയ്യങ്കാളി പടയുടെ പ്രതിഷേധവും പോരാട്ടവുവുമായി “പട” എത്തി; ഇത് ആദിവാസി സമൂഹത്തിന്‍റെ അതിജീവിനത്തിന്റെ നേർസാക്ഷ്യം

യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി കമൽ കെ എം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘പട’ അതിശക്തമായ ഒരു സിനിമ ഭാഷ്യം ആണ്. 1996 ഇൽ കേരളത്തിൽ പാലക്കാട്‌ ജില്ലയിലെ കല്ലെക്ടറേറ്റിൽ അയ്യങ്കാളി പട യുടെ നേതൃത്വത്തിൽ കല്ലെക്ടറെ ബന്ദിയാക്കി ആദിവാസി ഭൂനിയമം ഭേദഗതി ബില്ലിന് എതിരെ ഉള്ള അവരുടെ പ്രതിഷേധം ആണ് സിനിമയുടെ പ്രധാന കഥാ തന്തു.

രണ്ടു മണിക്കൂർ അഞ്ച് മിനുട്ടിൽ കൃത്യമായി തന്നെ യഥാർത്ഥ കഥയുടെ ശക്തമായ ആവിഷ്കാരം സംവിധായകൻ കമൽ കെ എം സിനിമയിൽ എടുത്തു കാട്ടിയിട്ടുണ്ട്. സിനിമയുടെ അവസാനം കാണിക്കുന്ന യഥാർത്ഥ സംഭവകാഴ്ചകൾ കൂടി ആകുമ്പോൾ സിനിമ സംസാരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം കാണുന്ന ഓരോ കാഴ്ചക്കാരന്റെയും ഹൃദയത്തിൽ ഉൾപ്പെടെ നീറുന്ന ഒരു സിനിമ അനുഭവം ആകുന്നു.

വിനായകന്റെ ബാലു, കുഞ്ചാക്കോ ബോബന്റെ രാകേഷ്, ജോജുവിന്റെ അരവിന്ദൻ, ദിലീഷ് പോത്തന്റെ നാരായൺൻകുട്ടി തുടങ്ങിയവരുടെ പെർഫോമൻസ് യഥാർത്ഥ അയ്യങ്കാളി “പട ” പോരാളികൾക്ക് ഉള്ള ഒരു ആദരം തന്നെയാണ്. ഇവരുടെ പെർഫോമൻസ് കണ്ടിരുന്നു അവസാനം ധീര പോരാളികളുടെ ചിത്രം സ്‌ക്രീനിൽ കാണുമ്പോൾ നമ്മൾ അറിയാതെ അഭിവാദ്യങ്ങൾ അർപ്പിച്ചു പോകും. സ്വന്തം ജീവിതം പോലും നോക്കാതെ അവഗണന അനുഭവിക്കുന്ന ഒരു വലിയ സമൂഹത്തിന് വേണ്ടി പോരാളികൾ ആകാൻ ഉള്ള അവരുടെ തീരുമാനം എത്ര അഭിനന്ദനിച്ചാലും മതിയാകില്ല. പ്രകാശ് രാജ്, ഇന്ദ്രൻസ്, ടി ജി രവി, സലിം കുമാർ, ഷൈൻ ടോം ചാക്കോ, സാവിത്രി ശ്രീധരൻ, ഉണ്ണി മായ, കനി കുസൃതി, തുടങ്ങിയവരുടെ ശക്തമായ പെർഫോമൻസ് കൂടി ആകുമ്പോൾ സിനിമ സംസാരിക്കുന്ന വിഷയം കൃത്യമായി കാണുന്ന ഓരോ പ്രേക്ഷകനുമായി സംവദിക്കും. പാലക്കാട്‌ കളക്ടർ ആയി അഭിനയിച്ച നടന്റെ പെർഫോമൻസ് മനോഹരമായിരുന്നു.

ടെക്നിക്കൽ വശങ്ങളിലും സിനിമ മികവ് പുലർത്തുന്നുണ്ട്. സമീർ താഹിറിന്‍റെ ക്യാമറ വർക് സിനിമയുടെ മൊത്തത്തിൽ ഉള്ള മൂഡ് കൃത്യമായി സ്‌ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട്. ഷാൻ മുഹമ്മദ്‌ എഡിറ്റിംഗ് നടന്ന സംഭവങ്ങളുടെ ഗൗരവം ചോർന്നു പോകാതെ തന്നെ കൂട്ടി ചേർത്തിട്ടുണ്ട്. വിഷ്ണു വിജയ് യുടെ സംഗീതം ആദിവാസി സമൂഹത്തിന്റെ താളങ്ങളയും അവരുടെ ജീവിതത്തെയും എടുത്തു കാണിക്കുന്നു. ബിജിഎം ആണെങ്കിൽ സിനിമയുടെ നിർണായക ഘട്ടത്തിൽ പോരാട്ടത്തിന്റെ വീര്യവും എടുത്തു കാണിക്കുന്നുണ്ട്. തൊണ്ണൂറിലെ കഥ ആയത് കൊണ്ട് തന്നെ സിനിമയുടെ കഥാ പശ്ചാത്തലത്തിൽ ഗോകുൽ ദാസിന്റെ കലാ സംവിധാന മികവും എടുത്ത് പറയേണ്ടേ ഒന്നാണ്. വളരെ മികച്ച ഒന്നായിരുന്നു അതൊക്കെ.

ഈ സിനിമ ഈ കാലഘട്ടത്തിലും മുന്നോട്ടു വയ്ക്കുന്ന വിഷയത്തിന്റെ പ്രാധാന്യം വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. വലതും ഇടതും മാറി മാറി ഭരിച്ചിട്ടും ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആയ ആദിവാസികളുടെ പരിതാപകരമായ അവസ്ഥ ഈ സിനിമ എടുത്തു കാണിക്കുന്നുണ്ട്. കാലാ കാലങ്ങൾ ആയി അവരെ ചൂഷണം ചെയത് ഓരോ വാഗ്ദാനങ്ങൾ നൽകി അവരെ കമ്പളിപ്പിക്കുന്ന ഭരണകൂട ഭീകരതയ്ക്കു നേരെ ഉള്ള പ്രതിഷേധം സിനിമ ശക്തമായി ഉയർത്തി കാട്ടുന്നുണ്ട്.

ഇങ്ങനെ ഉള്ള സിനിമകൾ വെറും ഒരു എന്റർടൈൻമെന്റ് എന്ന് ചട്ട കൂടിൽ ഒതുക്കി നിർത്താതെ ഗൗരവ പൂർണമായ ഒരു വിഷയം അതിന്റെ അന്തസുറ്റ ഒട്ടും ചോരാതെ തന്നെ സിനിമ കാഴ്ചയായി നമ്മുടെ മുൻപിൽ എത്തിച്ചു തരുന്നുണ്ട് ഇതിന്റെ അണിയറക്കാർ.
കേരള ചരിത്രത്തിൽ തന്നെ അന്നും ഇന്നും ജനാധിപത്യത്തിന്റെ പേരിൽ പല ഭരണകൂട ഭീകരതയും അവഗണനയും അടയാളപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഉള്ള ഒരു യഥാർത്ഥ സംഭവത്തിന്റെ ശക്തമായ ഒരു സിനിമ അടയാൾപ്പെടുത്തൽ തന്നെ ആകുന്നു “പട “.

Pada Movie Review | Reviewed by AR Sreejith for Newscoopz

“പ്രേക്ഷകരെ രസിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്, ഇനി വിലയിരുത്തേണ്ടത് നിങ്ങൾ”, നൈറ്റ് ഡ്രൈവിനെ കുറിച്ച് വൈശാഖ് പറയുന്നു…

വേട്ടയാടപ്പെടുന്നവര്‍ തന്നെ വേട്ടക്കാർ ആകുന്ന ത്രില്ലിംഗ് രാത്രി കാഴ്ചകൾ; ‘നൈറ്റ്‌ ഡ്രൈവ്’ റിവ്യൂ…